രണ്ടു വയസ്സുകാരന്‍ സ്വയം വെടിവെച്ച് മരിച്ച സംഭവം: പിതാവിനെതിരേ ക്യാപിറ്റല്‍ മര്‍ഡര്‍ ചാര്‍ജ്.

തോക്ക് എടുത്ത് കളിക്കുന്നതിനിടയില്‍ വെടിയേറ്റ കുട്ടി നവംബര്‍ 18ന് മരിച്ചു.22 വയസ്സുകാരനായ പിതാവ് റൊണാള്‍ഡൊ കുട്ടിയെ ഒരിക്കലും വെടിവെക്കുകയില്ലാ എന്നാണ് റൊണാള്‍ഡൊയുടെ മാതാവ് പറഞ്ഞതു ആദ്യഘട്ടത്തില്‍ റൊണാള്‍ഡിനെയായിരുന്നു സംശയിച്ചിരുന്നത്.

0

ഡാളസ്: രണ്ടു വയസ്സുള്ള ആന്റണി തോക്കെടുത്തു കളിക്കുന്നതിനിടയില്‍ സ്വയം വെടിയേറ്റു മരിച്ച സംഭവത്തില്‍ പിതാവിനെതിരെ കാപിറ്റല്‍ മര്‍ഡര്‍ ചാര്‍ജ്ജ് ചെയ്തിരിക്കുന്നതിനുപുറമെ, കുട്ടിക്കു കിട്ടാവുന്ന വിധത്തില്‍ തോക്ക് അലക്ഷ്യമായി വെച്ചതിനും കേസ്സെടുക്കുമെന്ന് ഡാളസ് കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

കുട്ടിയുടെ മരണം എങ്ങനെ സംഭവിച്ചു എന്നതിന്റെ വിശദാംശങ്ങള്‍ ഡാളസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ലെന്ന് ഡിസംബര്‍ 24 ഞായറാഴ്ച അധികൃതര്‍ പറഞ്ഞു.വീടിനകത്തെ ഡ്രസ്സറിലായിരുന്നു നിയമവിരുദ്ധമായി ലഭിച്ച തോക്ക് സൂക്ഷിച്ചിരുന്നത്.

ഈ തോക്ക് എടുത്ത് കളിക്കുന്നതിനിടയില്‍ വെടിയേറ്റ കുട്ടി നവംബര്‍ 18ന് മരിച്ചു.22 വയസ്സുകാരനായ പിതാവ് റൊണാള്‍ഡൊ കുട്ടിയെ ഒരിക്കലും വെടിവെക്കുകയില്ലാ എന്നാണ് റൊണാള്‍ഡൊയുടെ മാതാവ് പറഞ്ഞതു ആദ്യഘട്ടത്തില്‍ റൊണാള്‍ഡിനെയായിരുന്നു സംശയിച്ചിരുന്നത്.

ന്തായാലും കുട്ടി മരിച്ച സംഭവത്തില്‍ അറസ്റ്റു ചെയ്ത പിതാവ് റൊണാള്‍ഡൊയെ ഡാളസ് കൗണ്ടി ജയിലിലാണ് തടവിലിട്ടിരിക്കുന്നത് 607500 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

You might also like

-