നാരായണന്‍കുട്ടി നായരുടെ നിര്യാണത്തില്‍ ഡാലസ് കേരള അസോസിയേഷന്‍ അനുശോചിച്ചു.

നാരായണന്‍ കുട്ടിനായരുടെ നിര്യാണം കേരള അസോസിയേഷന് നികത്താനാവാത്ത നഷ്ടമാണെന്നു പ്രസിഡന്റ് റോയ് കൊടുവത്ത് അനുശോചന സന്ദേശത്തില്‍ പറയുന്നു.

0

ഡാലസ് : ഡാലസ് കേരള അസോസിയേഷന്‍ പ്രസിഡന്റ്, പബ്ലിക്കേഷന്‍ ഡയറക്ടര്‍, വൈസ് പ്രസിഡന്റ് തുടങ്ങിയ തസ്തികകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ച പി. നാരായണന്‍ കുട്ടി നായരുടെ (80) നിര്യാണത്തില്‍ ഡാലസ് കേരള അസോസിയേഷന്‍ അനുശോചിച്ചു.

ഏപ്രില്‍ 5 വെള്ളിയാഴ്ച ന്യൂയോര്‍ക്കിലായിരുന്നു അന്ത്യം. ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായും ഡാലസ് കണ്‍വന്‍ഷന്‍ കമ്മിറ്റിയിലും നാരായണന്‍ കുട്ടി സജ്ജീവ പങ്കാളിത്വം വഹിച്ചിട്ടുണ്ട്.

നാരായണന്‍ കുട്ടിനായരുടെ നിര്യാണം കേരള അസോസിയേഷന് നികത്താനാവാത്ത നഷ്ടമാണെന്നു പ്രസിഡന്റ് റോയ് കൊടുവത്ത് അനുശോചന സന്ദേശത്തില്‍ പറയുന്നു. ഏപ്രില്‍ 9 ന് ന്യുയോര്‍ക്ക് ബ്രുക്കിലിന്‍ ഡാനിയേല്‍ ജെ. സൂഫര്‍ ഫ്യൂണറല്‍ ഹോമില്‍ സംസ്ക്കാര കര്‍മ്മങ്ങള്‍ നടക്കും. തുടര്‍ന്ന ഗ്രീന്‍വുഡ് സെമിട്രിയിലാണ് ക്രിമേഷന്‍.

കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അമ്മാവനാണ് പരേതന്‍.
ഭാര്യ : പരേതയായ തങ്കമ്മ. മക്കള്‍ : അനിത നായര്‍, വിനീത നായര്‍ (ന്യൂയോര്‍ക്ക്).

You might also like

-