മാറാനാഥാ ചര്‍ച്ച് കണ്‍വന്‍ഷന്‍ ആഗസ്റ്റ് 9 മുതല്‍ 11
ഫ്രിസ്‌ക്കൊ (ഡാളസ്സ്): മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് 2019 വാര്‍ഷിക കണ്‍വന്‍ഷന്‍ ആഗസ്റ്റ് 9 മുതല്‍ 11 വരെ ഫ്രിസ്‌ക്കൊ ചര്‍ച്ചില്‍വെച്ച് നടത്തപ്പെടുന്നതാണ്.വിശ്വാസം കേള്‍വിയാലും, കേള്‍വി ക്രിസ്തുവിന്റെ വചനത്താലും വരുന്നു
എന്ന വിഷയത്തെ ആസ്പദമാക്കി കണ്‍വന്‍ഷന്‍ പ്രാസംഗികനും, വേദ പണ്ഡിതനുമായ പാസ്റ്റര്‍ സാജന്‍ ജോയ് വചന പ്രഘോഷണം നടത്തും.
ആഗസ്റ്റ് 9 വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.30 നും ഞായറാഴ്ച രാവിലെ 10 മണിക്കുമാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുക.
ഫ്രിസ്‌ക്കൊ കിങ്ങ്‌സ് റോഡിലുള്ള മാറാനാഥാ ചര്‍ച്ചില്‍ നടക്കുന്ന സുവിശേഷ പ്രസംഗം കേള്‍ക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും ഏവരേയും ക്ഷണിക്കുന്നതായി പാസ്റ്റര്‍ സാലു ഡാനിയേല്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 504 756 8469