ഡാളസ്സിൽ ശിവഗിരി ആശ്രമ ശാഖയുടെ ശിലാന്യാസം ഓഗസ്റ്റ് 17 ശനിയാഴ്ച

ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി , സ്കൂൾ ഓഫ് വേദാന്ത മുഖ്യാചാര്യൻ ശ്രീമദ് മുക്താനന്ദ യതി സ്വാമിജി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.

0

ഡാളസ്:-ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡാളസ്സിൽ സ്ഥാപിക്കുന്ന ശിവഗിരി മഠം ആശ്രമ ശാഖയുടെ ശിലാന്യാസ കർമ്മം വരുന്ന ഓഗസ്റ്റ് 17 ശനിയാഴ്ച നടക്കുന്നു. ചടങ്ങിനോടനുബന്ധിച്ച് രാവിലെ ആശ്രമ ഭൂമിയിൽ പ്രത്യേകം തയ്യാർ ചെയ്ത വേദിയിൽ ശാന്തി ഹവനം , മഹാഗുരുപൂജ , ഗുരുദേവ കൃതികളുടെ പാരായണം എന്നിവ ഉണ്ടായിരിക്കും . ഉച്ചതിരിഞ്ഞു 12 : 30 ന് നടക്കുന്ന ശിലാന്യാസ ചടങ്ങുകൾക്ക് , ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി , സ്കൂൾ ഓഫ് വേദാന്ത മുഖ്യാചാര്യൻ ശ്രീമദ് മുക്താനന്ദ യതി സ്വാമിജി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.

ഓഗസ്റ്റ് 18 ഞായറാഴ്ച രാവിലെ 9 മണിക്ക് നടത്തപ്പെടുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ പ്രഥമ ജനറൽ ബോഡി യോഗം , ആശ്രമം ട്രസ്റ്റ് ബോർഡിനെയും ഭരണ നിർവ്വാഹക സമിതിയെയും തെരെഞ്ഞെടുക്കുന്നതായിരിക്കും .

ശിവഗിരി മഠത്തിന്റെ ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ ആശ്രമ ശാഖയുടെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയും ശിലാസ്ഥാപന കർമ്മവും വർണ്ണാഭമാക്കുവാൻ ഡാളസ് കേന്ദ്രമായി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

You might also like

-