ഡാളസ് സ്റ്റീഫന്‍ ദേവസി സംഗീതവിരുന്ന് പ്രവേശന ടിക്കറ്റ് മാര്‍ത്തോമാ മെത്രാപോലീത്താക്ക് കൈമാറി

ഭദ്രാസന മീഡിയാ കമ്മിറ്റി അംഗവുമായ ഷാജിരാമപുരത്തില്‍ നിന്നും മാര്‍ത്തോമാ മെത്രാപോലീത്താ റൈറ്റ് റവ.ഡോ. ജോസഫ് മാര്‍ത്തോമാ ഏറ്റുവാങ്ങി. അമേരിക്കയില്‍ ഹൃസ്വ സന്ദര്‍ശനത്തെത്തിയ മെത്രാപോലീത്താക്ക് ലബക്കില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ചാണ് പ്രവേശന ടിക്കറ്റ് കൈമാറിയത്

0

ലബക്ക്: നവംബര്‍ 3ന് ഡാളസ്സില്‍ മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍ ആക്റ്റിവിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് അമേരിക്കായൂറോപ്പ് ഭദ്രാസന മിഷ്യന്‍ ധനസമാഹരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന സുപ്രസിദ്ധ ഗായകന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ ക്രിസ്തീയ സംഗീത വിരുന്നിലേക്കുള്ള പ്രവേശന ടിക്കറ്റ് ്‌പ്രോഗ്രാം കണ്‍വീനറും, ഭദ്രാസന മീഡിയാ കമ്മിറ്റി അംഗവുമായ ഷാജിരാമപുരത്തില്‍ നിന്നും മാര്‍ത്തോമാ മെത്രാപോലീത്താ റൈറ്റ് റവ.ഡോ. ജോസഫ് മാര്‍ത്തോമാ ഏറ്റുവാങ്ങി. അമേരിക്കയില്‍ ഹൃസ്വ സന്ദര്‍ശനത്തെത്തിയ മെത്രാപോലീത്താക്ക് ലബക്കില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ചാണ് പ്രവേശന ടിക്കറ്റ് കൈമാറിയത്. ടിക്കറ്റിന്റെ വിലയായി ഒരു ചെക്കും മെത്രാപോലീത്താ രാമപുരത്തിന് നല്‍കി.

സംഗീത പരിപാടി വിജയിപ്പിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെ മെത്രാപോലീത്താ പ്രത്യേകം അഭിനന്ദിച്ചു. ഭദ്രാസന മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും മെത്രാപോലീത്താ അഭ്യര്‍ത്ഥിച്ചു.റവ.ഡോ.ഏബ്രാഹം മാത്യു(ഫാര്‍മേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ച്), റവ.ബ്ലസന്‍ കെ.മോന്‍(ഫാര്‍മേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ച്), റവ.പി. തോമസ് മാത്യു(കരോള്‍ട്ടണ്‍ മാര്‍ത്തോമാ ചര്‍ച്ച്), ഫിലിപ്പ് തോമസ്(ഭദ്രാസന ട്രഷറര്‍), ഡോ.ലിങ്കണ്‍ ജോണ്‍(ലബക്ക്) എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

You might also like

-