ഉയർന്ന ജാതിക്കാരന്റെ ഭക്ഷണത്തിൽ തൊട്ടതിന് മധ്യപ്രദേശിൽ ദളിത് അടിച്ചുകൊന്നു
ദേവരാജ് അനുരാഗി എന്ന ദലിതനാണ് കൊല്ലപ്പെട്ടത്. സവർണ ജാതിയിൽപ്പെട്ട ഭൂര സോണി, സന്തോഷ് പാൽ എന്നിവർ ചേർന്നാണു ദേവരാജിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
ഭോപ്പാൽ :മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ ഉയർന്ന ജാതിക്കാരന് വിളമ്പിയ ഭക്ഷണത്തില്‍ തൊട്ടു എന്നാരോപിച്ച് 25 വയസ്സുള്ള ദലിത് യുവാവിനെ അടിച്ചുകൊന്നു. ഭോപ്പാലിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള കിഷൻപൂർ ഗ്രാമത്തിലാണ് സംഭവം രണ്ട് പേര് പാര്‍ട്ടി നടത്തുന്നതിനിടെ അവരുടെ ഭക്ഷണം തൊട്ടു എന്നാരോപിച്ചാണ് അടിച്ചുകൊന്നത്. ദേവരാജ് അനുരാഗി എന്ന ദലിതനാണ് കൊല്ലപ്പെട്ടത്. സവർണ ജാതിയിൽപ്പെട്ട ഭൂര സോണി, സന്തോഷ് പാൽ എന്നിവർ ചേർന്നാണു ദേവരാജിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
സദ്യക്കിടെ ഉയര്‍ന്ന ജാതിക്കാരായ പ്രതികൾക്ക് ദളിത് യുവാവ് ഭക്ഷണം വിളമ്പിയത് ചോദ്യം ചെയ്യുകയും പിന്നിടി പ്രതികൾ ചേർന്ന് വടിഉപയോഗിച്ച് ക്രൂരമായി യുവാവിനെ അടിച്ചു കൊല്ലുകയുമായിരുന്നെന്ന് ഗൗരിഹാർ എസ്എച്ച്ഒ ജസ്വന്ത് സിംഗ് രജ്പുത് പറഞ്ഞു. പ്രതികൾ ഒളിവിലാണ്, കൊലപാതകക്കുറ്റത്തിനും എസ്സി / എസ്ടി അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടുമെന്ന് ഛത്തർപൂർ എസ്പി സച്ചിൻ ശർമ പറഞ്ഞു.