മേയ് ഒന്നു മുതൽ ഡാലസ് ഭാഗികമായി പ്രവർത്തന നിരതമാകുന്നു

രണ്ടുമാസത്തോളം നിശ്ചലമായി കിടന്നിരുന്ന ഡാലസ് കൗണ്ടിയിലെ വ്യാപാര സ്ഥാപനങ്ങളും സിനിമാശാലകളും റസ്റ്ററന്റുകളും മേയ് ഒന്നു മുതൽ ഭാഗികമായി പ്രവർത്തിക്കുമെന്ന് ഡാലസ് കൗണ്ടി ജഡ്ജി അറിയിച്ചു

0

ഡാലസ് ∙ രണ്ടുമാസത്തോളം നിശ്ചലമായി കിടന്നിരുന്ന ഡാലസ് കൗണ്ടിയിലെ വ്യാപാര സ്ഥാപനങ്ങളും സിനിമാശാലകളും റസ്റ്ററന്റുകളും മേയ് ഒന്നു മുതൽ ഭാഗികമായി പ്രവർത്തിക്കുമെന്ന് ഡാലസ് കൗണ്ടി ജഡ്ജി അറിയിച്ചു. അതേസമയം,ഏപ്രിൽ 30ന് ഡാലസ് കൗണ്ടിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം റെക്കോർഡിലെത്തി. വ്യാഴാഴ്ചമാത്രം 179 കോവിഡ് കേസുകളും അഞ്ചു മരണവും സംഭവിച്ചു.

ഈ സാഹചര്യത്തിൽ നിയന്ത്രണത്തിൽ അയവ്‍വരുത്തിയാലും സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് ജഡ്ജി നിർദേശിച്ചു. ഡാലസിൽ ഏപ്രിൽ 30വരെ 3531 കേസുകളും 104 മരണവും സംഭവിച്ചു.

ഓരോ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നവരുടെ ശതമാനം 25 ആയി നിയന്ത്രിച്ചു. കോവിഡ് 19 വ്യാപകമായ സാഹചര്യത്തിൽ ജോലിയിലേക്ക് മടങ്ങുന്നതിന് വിസമ്മതിക്കുന്ന 65 വയസ്സിനു മുകളിലുള്ളവരുടെ തൊഴിലില്ലായ്മ വേതനം നിഷേധിക്കപ്പെടില്ലെന്ന് ഗവർണർ ഉറപ്പു നൽകിയത് ആശ്വാസമായി. ഡാലസിലെ ടെന്നിസ് സെന്ററുകൾ, ഗൺ റേഞ്ച്, ഗോൾഫ് ഏരിയകൾ എന്നിവ മേയ് ഒന്നു മുതൽ പ്രവർത്തനം ആരംഭിക്കും.

You might also like

-