കോവിഡ് മഹാമാരി ,കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത മരവിപ്പിച്ചു.

48.34 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരേയും 65.26 ലക്ഷം പെന്‍ഷന്‍കാരേയും ബാധിക്കും

0

ഡൽഹി :കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന സൂചന നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ധിപ്പിച്ച നടപടി കേന്ദ്രം മരവിപ്പിച്ചുക്ഷാമ ബത്ത വര്‍ധിപ്പിച്ച നടപടി മരവിപ്പിക്കാനുള്ള തീരുമാനം. 48.34 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരേയും 65.26 ലക്ഷം പെന്‍ഷന്‍കാരേയും ബാധിക്കും. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ വലിയ തോതില്‍ പണം ചിലവഴിക്കേണ്ടതുണ്ട്. കോവിഡിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ പാവങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ് ഈ നടപടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടീസ് പറയുന്നത്.ബുധനാഴ്ച്ചത്തെ കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനമുണ്ടായിരിക്കുന്നത്. സംസ്ഥാനങ്ങള്‍ കൂടി ഇതേ പാത പിന്തുടര്‍ന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നതു വഴി 1.20 ലക്ഷം കോടി സമാഹരിക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷ.

ഡി.എ 17 ശതമാനത്തില്‍ നിന്നും 21 ശതമാനമാക്കാന്‍ കഴിഞ്ഞ മാസമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ജനുവരി ഒന്ന് മുതല്‍ വര്‍ധിപ്പിച്ച നിരക്കില്‍ ക്ഷാമ ബത്ത നല്‍കാനുള്ള തീരുമാനം ഈ വര്‍ഷത്തേക്ക് നടപ്പിലാക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. 2020 ജൂലൈയിലും 2021 ജനുവരിയിലും ഉണ്ടാവേണ്ട ഡി.എ വര്‍ധനവും കേന്ദ്രം റദ്ദാക്കി.

പഴയ നിരക്കില്‍ ക്ഷാമബത്ത അനുവദിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്ന വര്‍ധന2021 ജൂലൈ 21 മുതല്‍ നടപ്പാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതുവഴി 2020-21, 2021-22 സാമ്പത്തിക വര്‍ഷങ്ങളില്‍ 37,350 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കേന്ദ്ര നടപടി സംസ്ഥാന സര്‍ക്കാരുകളും പിന്തുടരാന്‍ തയ്യാറായാല്‍ 1.20 ലക്ഷം കോടി രൂപ സമാഹരിക്കാനാകുമെന്നും ഇത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാകുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

You might also like

-