അഭിനന്ദനെ സൈനിക ചട്ടപ്രകാരമുള്ള ഡി-ബ്രീഫിംഗ് പരിശോധന നടപടികള്‍ക്ക് ഉടന്‍ വിധേയനാക്കും
ഇതുവരെ ഉണ്ടായ സംഭവവികാസങ്ങള്‍, പാക് അധികൃതരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി, തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയും.വ്യോമ സേന, ഐബി, റോ, വിദേശകാര്യമന്ത്രാലയം എന്നിവയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉണ്ടാവുക. മാധ്യമങ്ങള്‍ അടക്കമുള്ളവയോട് വെളിപ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ച് അഭിനന്ദിന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കും
ഡൽഹി :പാക് കസ്റ്റഡിയില്‍ നിന്ന് മോചിതനായി എത്തിയ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ത്യൻ സൈന്യത്തിന്റെ ചട്ടപ്രകാരമുള്ള ഡി-ബ്രീഫിംഗ് പരിശോധന നടപടികള്‍ക്ക് ഉടന്‍ വിധേയനാക്കും. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ശേഷമാകും നടപടികള്‍.
പാക് സൈന്യം മാനസികമായി പീഡിപ്പിച്ചെന്ന് അഭിനന്ദന്‍ അറിയിച്ചതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.പാക് സൈന്യത്തിന്റെ കസ്റ്റഡിയിലായിരിക്കെ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് അഭിനന്ദന്‍ വര്‍ധമാന്‍ പറഞ്ഞതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്. മാനസിക സമ്മര്‍ദ്ദത്തിന് വിധേയമാക്കി വിവരം ശേഖരിക്കാനുള്ള ശ്രമമായിരുന്നു പാകിസ്താന്റേതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവനില്‍ ഡല്‍ഹി സൈനിക ആശുപത്രിയില്‍ ചികത്സയിലാണ് അഭിനന്ദന്‍. ആരോഗ്യ നില മെച്ചപ്പെട്ട ശേഷമാകും ഡീ ബ്രീഫിംഗ് നടപടികള്‍.രഹസ്യകേന്ദ്രത്തില്‍ നടക്കുന്ന ഒരു തരം ചേദ്യം ചെയ്യലാണിത്.
ഇതുവരെ ഉണ്ടായ സംഭവവികാസങ്ങള്‍, പാക് അധികൃതരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി, തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയും.വ്യോമ സേന, ഐബി, റോ, വിദേശകാര്യമന്ത്രാലയം എന്നിവയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉണ്ടാവുക. മാധ്യമങ്ങള്‍ അടക്കമുള്ളവയോട് വെളിപ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ച് അഭിനന്ദിന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കും. കുടുംബാഗംങ്ങള്‍ക്ക് പുറമെ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍, വ്യോമസേന മോധാവി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം അഭിനന്ദനെ സന്ദര്‍ശിച്ചിരുന്നു.