ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേയ്ക്ക്; ട്രെയിനുകള്‍ റദ്ദാക്കി.
ഒഡീഷയില്‍ എട്ട് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്
ഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേയ്ക്കടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ഉച്ചതിരിഞ്ഞ് ഗോപാല്‍ പൂര്‍ ചന്ദ്ബാലി തീരത്തെത്തുമെന്നാണ് വിലയിരുത്തല്‍. ആന്ധ്രയിലെയും പശ്ചിമ ബംഘാളിലെയും ഒഡീഷയിലെയും 19 ജില്ലകളെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 103 ട്രെയിനുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്.
ഒഡീഷയില്‍ എട്ട് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
അതേസമയം, ഫോനി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. ഫോനി ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തില്‍ നിന്ന് അകന്നു പോയതിനാലാണ് യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചത്. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത നിര്‍ദ്ദേശം തുടരും.