മോന്‍താ ചുഴലിക്കാറ്റ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

മോൻതാ ചുഴലിക്കാറ്റിന്റെ കരയിലേക്കുള്ള പ്രവേശം ആന്ധ്രാപ്രദേശ് തീരത്ത് ആരംഭിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (APSDMA) തിങ്കളാഴ്ച അറിയിച്ചു.

പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM; 28/10/2025

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഡൽഹി ,തിരുവനന്തപുരം|മോൻത’ ചുഴലിക്കാറ്റ് കരയിലേക്ക് തിരിഞ്ഞതായി കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കരയിലേക്ക് കയറാനുള്ള നടപടികൾക്ക് തുടക്കമായെന്നും ലാൻഡ് ഫാളിങ് പ്രതിഭാസം 3-4 മണിക്കൂർ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അൽപ്പസമയം മുമ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. അർധരാത്രിയോടെ മോൻത കര തൊടും. ‘മോൻത’യുടെ ഇപ്പോഴത്തെ വേഗത മണിക്കൂറിൽ 15 കിലോമീറ്ററാണ്. 90-100 കി.മീ. സ്പീഡിലാണ് കര തൊടുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
മുൻകരുതലെന്ന നിലയി. ആന്ധ്രായിലെ തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റി. കാക്കിനാട, കോണസീമ മേഖലകളിൽ ഗ‍‍ർഭിണികളെ സുരക്ഷിതേ കേന്ദ്രത്തിലേക്ക് മാറ്റി. ആന്ധ്രയുടെ തീരദേശ ജില്ലകളിൽ മഴ കനത്തു. ആന്ധ്രയിലെ 16 ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 110 കിലോമീറ്റര്‍ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് കര തൊടുക. മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലായിരിക്കും കരതൊടുക. സഹായങ്ങള്‍ക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ ഹെൽപ് ഡെസ്ക് രൂപീകരിച്ചു. വിശാഖപട്ടണത്ത് നിന്നുള്ള വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. എയര്‍ഇന്ത്യയും ഇന്‍ഡിഗോയുമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. വിശാഖപട്ടണം വഴിയുള്ള നൂറോളം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് കാക്കിനടക്ക് സമീപം 110 കിലോമീറ്റര്‍ വേഗത്തില്‍ മോൻതാ കരതൊട്ടേക്കും. ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ തെക്കന്‍ കേരളത്തിലും മധ്യകേരത്തിലും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, യാനം, തെക്കന്‍ ഒഡീഷ തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ രണ്ടാംഘട്ടമായ ഓറഞ്ച് മുന്നറിയിപ്പ് നല്‍കി.
മോൻതാ ചുഴലിക്കാറ്റിന്റെ കരയിലേക്കുള്ള പ്രവേശം ആന്ധ്രാപ്രദേശ് തീരത്ത് ആരംഭിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (APSDMA) തിങ്കളാഴ്ച അറിയിച്ചു. “ചുഴലിക്കാറ്റ് ആരംഭിച്ചു. തീരദേശ ജില്ലകളിൽ കാറ്റോട് കൂടിയ മഴ അനുഭവപ്പെടുന്നു,” എപിഎസ്ഡിഎംഎ മാനേജിംഗ് ഡയറക്ടർ പ്രകാശ് ജയിൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിൽ നിന്ന് രൂപപ്പെട്ട മോൻത ഞായറാഴ്ച അർധരാത്രിയോടെയാണ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. തിങ്കളാഴ്ച രാവിലെ 11.30 വരെ ഇത് തെക്ക്-പടിഞ്ഞാറൻ, തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ കേന്ദ്രീകരിച്ചിരുന്നു – ചെന്നൈയിൽ നിന്ന് ഏകദേശം 480 കിലോമീറ്റർ കിഴക്കും, കാക്കിനാടയിൽ നിന്ന് 530 കിലോമീറ്റർ തെക്ക്-തെക്ക്-കിഴക്കും, വിശാഖപട്ടണത്തിൽ നിന്ന് 560 കിലോമീറ്റർ തെക്ക്-തെക്ക്-കിഴക്കും അകലെയാണിത്.

You might also like

-