തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി,സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാദ്ധ്യത
തെക്കൻ കേരളത്തിലാണ് വേനൽ മഴയ്‌ക്ക് കൂടുതൽ സാദ്ധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് മഴ ലഭിക്കും
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്‌ക്ക് സാദ്ധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തൊട്ടാകെ വേനൽ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നും പ്രവചനമുണ്ട്.
അന്തരീക്ഷ ആർദ്രത കൂടുതലുള്ള പ്രദേശങ്ങളിലാണ് മഴയ്‌ക്ക് സാദ്ധ്യത. തെക്കൻ കേരളത്തിലാണ് വേനൽ മഴയ്‌ക്ക് കൂടുതൽ സാദ്ധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് മഴ ലഭിക്കും. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലും മഴയ്‌ക്ക് സാദ്ധ്യതയുണ്ട്.മാർച്ച് 20 വരെ ശരാശരി വേനൽ മഴ ലഭിച്ചേക്കും. 20ന് ശേഷം ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായും സംസ്ഥാനത്ത് മഴ ലഭിച്ചേക്കും. ന്യൂനമർദ്ദത്തിന്റെ സഞ്ചാര പാത വ്യക്തമായിട്ടില്ലെങ്കിലും കേരളത്തിൽ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം.