അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്‌: പോലീസിന് വീഴ്ച പറ്റിയെന്ന് സി.ഡബ്ല്യൂ.സി. ചെയര്‍പേഴ്‌സണ്‍

"കേസിൽ വിവരം നൽകിയ ആൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർ പേഴ്സൺ ആണെന്നാണ് ഞാൻ കണ്ടത്. അത് തീർച്ചയായിട്ടും തെറ്റായിട്ടുള്ളൊരു രീതിയാണ്. പൊലീസിന് സി.ഡബ്യു.സിയുടെ ഭാഗത്ത് നിന്ന് ഒരു ഇൻഫൊർമേഷനും ഇതുവരെ കൊടുത്തിട്ടില്ല.

0

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പോലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടായതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വക്കേറ്റ് എന്‍. സുനന്ദ. വിവരം നല്‍കിയ ആളുടെ സ്ഥാനത്ത് തന്റെ പേര് നല്‍കിയത് ശരിയായ നടപടിയല്ല. കേസിന് ആസ്പദമായ കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അവര്‍ പറഞ്ഞു.മകനെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ തിരുവനന്തപുരം കടയ്ക്കാവൂരില്‍ സ്ത്രീ അറസ്റ്റിലായിരുന്നു. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്. ഈ സംഭവത്തിലാണ് പോലീസിനെതിരെ സി.ഡബ്ല്യൂ.സി. ചെയര്‍പേഴ്‌സണ്‍ രംഗത്തെത്തിയിരിക്കുന്നത്.

“കേസിൽ വിവരം നൽകിയ ആൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർ പേഴ്സൺ ആണെന്നാണ് ഞാൻ കണ്ടത്. അത് തീർച്ചയായിട്ടും തെറ്റായിട്ടുള്ളൊരു രീതിയാണ്. പൊലീസിന് സി.ഡബ്യു.സിയുടെ ഭാഗത്ത് നിന്ന് ഒരു ഇൻഫൊർമേഷനും ഇതുവരെ കൊടുത്തിട്ടില്ല. പോലീസ് ഈ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയാണുണ്ടായത്. അപ്പോൾ പൊലീസിന് നേരത്തെ തന്നെ ഈ പ്രശ്നത്തിൽ വിവരം ലഭിച്ചിട്ടുണ്ട് എന്നതാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുക. പോലീസിന്റെ നിർദ്ദേശമനുസരിച്ചാണ് നമ്മൾ കുട്ടിക്ക് കൗൺസിലിങ് കൊടുത്തത്. ഇതിനു ശേഷം കൗൺസിലിങ് റിപ്പോർട്ടാണ് സി.ഡബ്യു.സി പോലീസിന് കൈമാറിയത്. അതല്ലാതെ മറ്റൊരു വിവരയും നമ്മൾ പോലീസിന് മുമ്പാകെ ഹാജരാക്കിയിട്ടില്ല.”

ഈ കേസിന്റെ എഫ്.ഐ.ആറില്‍ വിവരം നല്‍കിയ ആളുടെ സ്ഥാനത്ത് സുനന്ദയുടെ പേരാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ താന്‍ ഇത്തരത്തിലൊരു വിവരം നല്‍കിയിട്ടില്ലെന്നാണ് സുനന്ദ പറയുന്നത്. മാത്രമല്ല, എഫ്.ഐ.ആര്‍. തയ്യാറാക്കിയതില്‍ പോലീസിന് വീഴ്ച പറ്റിയെന്നും സുനന്ദ പറയുന്നു. ഇത്തരത്തിലൊരു പരാതി ഒരിക്കലും സി.ഡബ്ല്യൂ.സിയുടെ ഭാഗത്തുനിന്ന് സാധാരണരീതിയില്‍ പോലും പോലീസിന് കൈമാറാറില്ല.ഈ കേസില്‍ പരാതി ലഭിച്ചതിനു ശേഷം കൗണ്‍സിലിങ്ങിന് വേണ്ടി മാത്രമാണ് പോലീസ് കുട്ടിയെ സി.ഡബ്ല്യൂ.സിക്ക് മുന്നില്‍ ഹാജരാക്കിയതെന്നും സുനന്ദ പറഞ്ഞു.

കുട്ടിയുടെ അമ്മ അറസ്റ്റിലായതിനു പിന്നാലെ ഇവരുടെ ബന്ധുക്കള്‍ ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ളവ രൂപവത്കരിച്ച് രംഗത്തെത്തിയിട്ടുണ്ട്. കുടുബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് കുട്ടിയുടെ മാതാവിന്റെ വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ കുട്ടിയുടെ പിതാവ് പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്.

You might also like

-