കുട്ടികൾ പീഡിപ്പിക്കപെടുന്ന കേസ്സുകളിൽ പ്രതികളെ സഹായിച്ച പാലക്കാട് സി.ഡബ്യൂ.സി ചെയർമാൻ എൻ.രാജേഷിനെ സർവ്വീസിൽ നിന്നും നീക്കി

സാമൂഹ്യ നീതിവകുപ്പാണ് ഏതു സംബന്ധിച്ച ഉത്തരവിറക്കിയത് . കുട്ടികളുമായി ബന്ധപ്പെട്ട ഒരു കമ്മറ്റികളിലും എൻ.രാജേഷിനെ ഉൾപ്പെടുത്തരുതെന്ന് ഉത്തരവിൽ പറയുന്നു. കുട്ടികൾ പീഡിപ്പിക്കപെടുന്ന സംഭവങ്ങളിൽ പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തതിനാണ് നടപടി.വാളയാർ കേസിലെ പ്രതിക്കായി കോടതിയിൽ ഹാജറായി,

0

തിരുവനന്തപുരം.പാലക്കാട് സി.ഡബ്യൂ.സി ചെയർമാൻ എൻ.രാജേഷിനെ സർവ്വീസിൽ നിന്നും നീക്കിസർക്കാർ ഉത്തരവിറക്കി സാമൂഹ്യ നീതിവകുപ്പാണ് ഏതു സംബന്ധിച്ച ഉത്തരവിറക്കിയത് . കുട്ടികളുമായി ബന്ധപ്പെട്ട ഒരു കമ്മറ്റികളിലും എൻ.രാജേഷിനെ ഉൾപ്പെടുത്തരുതെന്ന് ഉത്തരവിൽ പറയുന്നു. കുട്ടികൾ പീഡിപ്പിക്കപെടുന്ന സംഭവങ്ങളിൽ പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തതിനാണ് നടപടി.വാളയാർ കേസിലെ പ്രതിക്കായി കോടതിയിൽ ഹാജറായി, പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതികൾക്കെപ്പം വിടാൻ നിർഭയ കേന്ദ്രത്തിലെ ജീവനക്കാരെ നിർബന്ധിപ്പിച്ചു തുടങ്ങി നിരവധി നിയമ വിരുദ്ധ പ്രവർത്തനങ്ങൾ എൻ.രാജേഷ് നടത്തിയെന്ന് സമൂഹ്യനീതി വകുപ്പിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി.

തുടർന്നാണ് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ എൻ. രാജേഷിനെ പുറത്താക്കി ഉത്തരവിറക്കിയത്. പ്രതികളെ സഹായിച്ച എൻ.രാജേഷിനെ കുട്ടികളുമായി ബന്ധപ്പെട്ട ഒരു കമ്മറ്റികളിലും ഉൾപെടുത്തരുതെന്നും ഉത്തരവിലുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി എൻ.രാജേഷിനെ നേരത്തെ സസ്പെന്‍റ് ചെയ്തിരുന്നു.
തുടർന്ന് അദ്ദേഹം നൽകിയ രാജി കത്ത് സ്വീകരിച്ചാണ് സാമൂഹ്യ നീതി വകുപ്പ് ഉത്തരവിറക്കിയത്. വാളയാർ കേസിൽ സി.ഡബ്യൂ.സി ചെയർമാനായ എൻ.രാജേഷ് പ്രതിക്ക് വേണ്ടി ഹാജറായതും, മറ്റെരു കേസിൽ ഇരയായ കുട്ടിയെ പ്രതിക്കെപ്പം വിടാൻ ശ്രമിച്ചതും മീഡിയവണാണ് പുറത്ത് കൊണ്ടുവന്നത്. തുടർന്ന് സാമൂഹ്യനീതി വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് നടപടി

You might also like

-