കുട്ടികളുടെ മുൻപിൽ ക്ലാസ് മുറിയില്‍ അധ്യാപികയെ വെട്ടിക്കൊന്ന ; പ്രതി ആത്മഹത്യ ചെയ്തു

വെള്ളിയാഴ്ചയാണ് ഇയാള്‍ രമ്യയെ കുത്തിക്കൊലപ്പെടുത്തിയത്. രമ്യ ജോലി ചെയ്തിരുന്ന കുറിഞ്ഞിപ്പടി സ്‌കൂളില്‍ എത്തി ക്ലാസ് മുറിയിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്. എല്ലാ ദിവസവും ആദ്യം സ്‌കൂളിലെത്തുന്നത് രമ്യയായിരുന്നു. അതുകൊണ്ടു തന്നെ കൊലപാതകം നടക്കുമ്പോള്‍ മറ്റ് അധ്യാപകര്‍ സ്‌കൂളിലുണ്ടായിരുന്നില്ല.

0

ചെന്നൈ :കൂടല്ലൂര്‍വിവാഹഭ്യര്‍ഥന നിരസിച്ചത് തമിഴ്നാട്ടിലെ കൂടല്ലൂരില്‍ അധ്യാപികയെ ക്ലാസ് മുറിയിലിട്ട് കുത്തിക്കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തു. അധ്യാപികയായ രമ്യ (23)യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാജശേഖര്‍ (25) ആണ് ജീവനൊടുക്കിയത്. തോപ്പിയാങ്കുളം ഗ്രാമത്തിലെ കശുമാവ് പ്ലാന്റേഷനിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ചയാണ് ഇയാള്‍ രമ്യയെ കുത്തിക്കൊലപ്പെടുത്തിയത്. രമ്യ ജോലി ചെയ്തിരുന്ന കുറിഞ്ഞിപ്പടി സ്‌കൂളില്‍ എത്തി ക്ലാസ് മുറിയിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്. എല്ലാ ദിവസവും ആദ്യം സ്‌കൂളിലെത്തുന്നത് രമ്യയായിരുന്നു. അതുകൊണ്ടു തന്നെ കൊലപാതകം നടക്കുമ്പോള്‍ മറ്റ് അധ്യാപകര്‍ സ്‌കൂളിലുണ്ടായിരുന്നില്ല.

രമ്യയുടെ നിലവിളി കേട്ട് സ്‌കൂളിലുണ്ടായിരുന്ന തൂപ്പുജോലിക്കാരി മാനേജ്മെന്റിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും കൊലയാളി സ്ഥലം വിട്ടു. എന്നാല്‍ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും ബൈക്കിന്റെ നമ്പര്‍ പൊലീസിനു ലഭിച്ചു.
കേസില്‍ അന്വേഷണം പുരോഗമിക്കവെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ പ്രതിയെ കണ്ടെത്തിയത്. കൊലപാതകം നടന്ന വെള്ളിയാഴ്ച തന്നെ രാജശേഖര്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക സൂചന

You might also like

-