കസ്റ്റഡി മരണം :രാജ്കുമാറിനെ ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നും മരിച്ച ശേഷമാണ് ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയതെന്നും സഹതടവുകാരന്റെ മൊഴി

രാജ് കുമാര്‍ 3 ദിവസം ഒരു തുള്ളി വെള്ളം പോലും കുടിച്ചിരുന്നില്ലെന്നും വെളിപ്പെടുത്തല്‍.

0

ഇടുക്കി: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ സഹതടവുകാരന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. രാജ്കുമാറിനെ ജയിലില്‍ കൊണ്ട് വന്നത് സ്ട്രച്ചറിലാണെന്നും രാജ് കുമാര്‍ 3 ദിവസം ഒരു തുള്ളി വെള്ളം പോലും കുടിച്ചിരുന്നില്ലെന്നും വെളിപ്പെടുത്തല്‍. നെഞ്ച് വേദന ഉണ്ടെന്ന് കരഞ്ഞ് പറഞ്ഞിട്ടും ചികിത്സ നല്‍കിയില്ല.

ജയില്‍ ഉദ്യോഗസ്ഥരും മര്‍ദ്ദിച്ചെന്നും മരിച്ച ശേഷമാണ് ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയതെന്നും ഇയാള്‍ മൊഴി നല്‍കി. രാജ് കുമാറിന്റെ കൂടെയുണ്ടായിരുന്ന സഹതടവുകാരനായ സുനില്‍ ആണ് ഇത് സംബന്ധിച്ച മൊഴി നല്‍കിയത്.

അതേസമയം, ജയിലില്‍ എത്തുന്നതിന് മുന്‍പ് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് പ്രതികരിച്ചു. ഇക്കാര്യം അന്വേഷിക്കേണ്ടത് പോലീസാണെന്നും ജയില്‍ മേധാവി പറഞ്ഞു.

You might also like

-