ബിഷപ്പിനെതിരായകന്യാസ്ത്രീയ്ക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തില്‍ പ്രതിഷേധവുമായി സാംസ്കാരിക നായകന്മാര്‍ നിലപാട് കടുപ്പിച്ച് സഭാ
അതേസമയം കന്യസ്ത്രീകൾക്കെതിരെ കൂടുതൽ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് സഭയിലെ ഉന്ന വൃത്തനങ്ങൾ സൂചന നൽകി , കന്യസ്ത്രീകൾ സഭയിൽ നിന്നും പുറത്തുപോയി സഭയുടെ പേരിൽ സംഘടനകൾ ഉണ്ടാക്കിയ ജോയിന്റ് ക്രിസ്റ്റിൻ കൗൺസിൽ പോലുള്ള സംഘടനകളുമായി ചേർന്ന് സഭ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയെന്നെന്നും മഠത്തിനുകിഴിലുള്ള കന്യാസ്ത്രീകൾ എവിടെ സേവനം ചെയ്യണമെന്നത് മദർ ജനറലാണ്തീരുമാനിക്കുന്നത്
കോട്ടയം :ബിഷപ്പിനെതിരായ ബലാത്സഗക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തില്‍ പ്രതിഷേധവുമായി സാംസ്കാരിക നായകന്മാര്‍ . കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് രാജ്യത്തെ 55 സാംസ്‌കാരിക പ്രവർത്തകർ മുഖ്യമന്ത്രിക്ക് കത്തയച്ചു.സ്ഥലം മാറ്റത്തിനു പിന്നിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ എന്നാണെന്നും മദർ ജനറൽ സിസ്റ്റർ റജീന ബിഷപ്പിന്റെ നിർദ്ദേശം നടപ്പാക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. കന്യാസ്ത്രീകളെ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സംരക്ഷണ വലയത്തിൽ നിന്നും പുറത്താക്കാനാണ് നീക്കം
എന്ന് കത്തില്‍ ആരോപിക്കുന്നു. വിചാരണ കഴിയും വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിൽ തന്നെ പാർപ്പിക്കാൻ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കവി സച്ചിദാനന്ദൻ, ആനന്ദ്, മനീഷ സേഥി തുടങ്ങിയവരാണ് കത്തിനെ പിന്തുണക്കുന്നത് .
അതേസമയം കന്യസ്ത്രീകൾക്കെതിരെ കൂടുതൽ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് സഭയിലെ ഉന്ന വൃത്തനങ്ങൾ സൂചന നൽകി , കന്യസ്ത്രീകൾ സഭയിൽ നിന്നും പുറത്തുപോയി സഭയുടെ പേരിൽ സംഘടനകൾ ഉണ്ടാക്കിയ ജോയിന്റ് ക്രിസ്റ്റിൻ കൗൺസിൽ പോലുള്ള സംഘടനകളുമായി ചേർന്ന് സഭ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയെന്നെന്നും മഠത്തിനുകിഴിലുള്ള കന്യാസ്ത്രീകൾ എവിടെ സേവനം ചെയ്യണമെന്നത് മദർ ജനറലാണ്തീരുമാനിക്കുന്നത് ഈ മഠത്തിനു കിഴിൽ പ്രവർത്തിക്കുന്ന അനുബന്ധ മഠങ്ങളിലേക്കാണ് കന്യസ്ത്രീകളെ സ്ഥലമാറ്റിയിട്ടുള്ളത് മഠത്തിന് കിഴിലുള്ള എല്ലാവര്ക്കും പൊതുവായ നിർദ്ദേശം ബാധകമാണ് . ബിഷപ്പിനെതിരെ പരാതികരിയ കന്യസ്ത്രീക്ക് വേണ്ടി സമര ചെയ്തു എന്നതുകൊണ്ട് മഠത്തിലെ നിർദ്ദേശങ്ങൾ പാലിക്കേണ്ട എന്നുണ്ടോ ? നിർദ്ദേശം പാലിക്കാത്തവർ സഭയിൽ തുടരണമോ എന്ന് അവർ ചിന്തിക്കണം സഭയിൽ നിന്നുകൊണ്ട് സഭ വിരുദ്ധ പ്രവർത്തങ്ങൾ അനുവദിക്കാനാവില്ല . തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണം . കോടതി നടപടികൾ തുടർന്ന് വരികയാണ് . ഇക്കാര്യത്തിൽ കോടതി തിരുമാനമെടുക്കട്ടെ . എന്നാൽ കേസിന്റെ മറവിൽ സഭക്കെതിരെ നിരന്തരം പ്രവർത്തിക്കുന്ന സഭാവിരുദ്ധർക്ക് താവളമൊരുക്കാൻ സഭ സമ്പിധനങ്ങൾ ഉപയോഗിക്കുന്നത് ശരിയല്ലന്നും സഭാ വൃത്തങ്ങൾ വ്യകതമാക്കി.