സിഎസ്ആർ ഫണ്ട് തട്ടിപ്പ്1500 കോടി കടക്കുമെന്ന് സൂചന .പ്രതിയെ പോലീസ് ക സ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും

സിഎസ്ആർ ഫണ്ട് ഉപയോ​ഗിച്ച് പകുതി വിലയ്ക്ക് സ്കൂട്ടർ ഉൾപ്പെടെ നൽകാൻ കഴിയുമെന്നായിരുന്നു വാ​ഗ്​ദാനം. തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനാണ് സന്നദ്ധകൂട്ടായ്മ രൂപീകരിച്ച് പദ്ധതിയുമായി രം​ഗത്തെത്തിയിരുന്നത്. സംസ്ഥാനത്തെമ്പാടും 62 സഡ് സൊസൈറ്റികൾ രൂപീകരിച്ചിരുന്നു.വിമണ്‍ ഓണ്‍ വീല്‍സ്, തയ്യൽ മെഷീൻ, ലാപ്ടോപ് ഗൃഹോപകരണങ്ങൾ എന്നിവയും വാ​ഗ്ദാനം ചെയ്തിരുന്നു.

കൊച്ചി| സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ് പകുതിവിളക്ക് ഉപ്പ് തൊട്ടു കർപ്പൂരംവരെ വാഗ്‌ദാനം ചെയ്ത് അനന്തുകൃഷണറും സംഘവും തട്ടിയെടുത്തത് 1500 കൂടിയെങ്കിലും വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ സംസ്ഥാനത്തെ 14 ജില്ലകളിലും സംഘങ്ങൾ ഉണ്ടാക്കിയാൻ ഇയാളും സംഘങ്ങളും പണം കൈക്കലാക്കിയത് . സമൂഹത്തിലെ എല്ലാവിധ ജനവിഭാഗംങ്ങളും തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും തട്ടിൽ അകപെട്ടുപോയിട്ടുള്ളത് സാധാരണക്കാരും പാവവപെട്ടവരുമാണ് , പകുതി വിലക്ക് സ്കൂട്ടർ , ഗൃഹോപകരണങ്ങൾ രാസവളങ്ങൾ കാർഷിക ഉപകരണങ്ങൾ പാടാണോ[കാരണങ്ങൾ . ലാപ് ടോപ്പുകൾ എന്നിവ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ കൂടുതൽ പരാതികൾസംസ്ഥാനത്തിന്റെ വിവാദഭാഗംങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് .എറണാകുളം ഇടുക്കി ആലപ്പുഴ ജില്ലകളിൽന കൂടുതൽ തട്ടിപ്പുകൾ അരങ്ങേറിയിട്ടുള്ളത് .ഇടുക്കിയിൽ വിവിധ പോലീസ് സ്റേഷനുകളിലായി ആയിരത്തിലധികം പരാതികൾ ലഭിച്ചിട്ടുണ്ട് . എറണാകുളം ജില്ലയിൽ മുവാറ്റുപുഴ കൂത്താട്ടുകുളം മേഖലകളിൽഎം പരാതി പ്രവാഹമാണ് . കണ്ണൂർ ജില്ലയിൽ മാത്രം 2000ലേറെ വനിതകൾ പൊലീസിൽ പരാതി നൽകി. പ്രാദേശിക തലത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയായിരുന്നു പണസമാഹരണം. കണ്ണൂർ, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മയ്യിൽ, വളപട്ടണം, പയ്യന്നൂർ സ്റ്റേഷനുകളിലാണ് പരാതികൾ ലഭിച്ചത്. പരാതികളുടെ എണ്ണം കൂടിയതോടെ പോലീസും പ്രതിസന്ധിയിലായി.

സിഎസ്ആർ ഫണ്ട് ഉപയോ​ഗിച്ച് പകുതി വിലയ്ക്ക് സ്കൂട്ടർ ഉൾപ്പെടെ നൽകാൻ കഴിയുമെന്നായിരുന്നു വാ​ഗ്​ദാനം. തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനാണ് സന്നദ്ധകൂട്ടായ്മ രൂപീകരിച്ച് പദ്ധതിയുമായി രം​ഗത്തെത്തിയിരുന്നത്. സംസ്ഥാനത്തെമ്പാടും 62 സഡ് സൊസൈറ്റികൾ രൂപീകരിച്ചിരുന്നു.വിമണ്‍ ഓണ്‍ വീല്‍സ്, തയ്യൽ മെഷീൻ, ലാപ്ടോപ് ഗൃഹോപകരണങ്ങൾ എന്നിവയും വാ​ഗ്ദാനം ചെയ്തിരുന്നു. ഇതിൽ ആദ്യം ചിലർക്ക് ഉപകരണങ്ങൾ ലഭിച്ചിരുന്നു. ഈ വിശ്വാസം പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ്. ഒടുവിലായി അവശികരിച്ച ഡിജിറ്റൽ ഗ്രാമം പദ്ധതി വനിതകൾക്കുള്ള സ്‌കൂട്ടർ വിതരണ പദ്ധതി ലാപ്ടോപ്പ് വിതരണ പദ്ധതികളടക്കം മുടങ്ങിയതോടെയാണ് പരാതികളുമായി ആളുകൾ രംഗത്തെത്തിയത് .
അനന്തുവിന്റെ ഒറ്റ ബാങ്ക് അക്കൗണ്ടില്‍ മാത്രം 400 കോടി രൂപയെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ മൂന്ന് കോടി രൂപ മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് അനന്തുവിനെതിരെ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. 2000 പരാതികളാണ് ഇവിടെ നിന്നും ലഭിച്ചത്. ഇടുക്കിയില്‍ 350, തിരുവനന്തപുരത്ത് 8 പരാതികള്‍ പാലക്കാട്ട് 11 പരാതികളുമാണ് അനന്തുവിനെതിരെയുള്ളത്. എറണാകുളത്ത് നിന്ന് 700 കോടി തട്ടിയെടുത്തെന്നാണ് വിലയിരുത്തല്‍.ഡിജിസ്റ്റൽ കർമ്മ പദ്ധതിയിൽ ആളുകളെകൊണ്ട് പണം അടപ്പിച്ചിട്ടുള്ളത് വിധ സൊസൈറ്റിയുടെ പേരിലുള്ള അകൗണ്ട്കളിലേക്കാണ്

വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി പകുതി തുക കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. അനന്തു കൃഷ്ണന്റെ വാക്കുകള്‍ വിശ്വസിച്ച സ്ത്രീകള്‍ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്.
സിഎസ്ആര്‍ ഫണ്ടിന്റെ മറവില്‍ അനന്തുകൃഷ്ണന്‍ നടത്തിയ തട്ടിപ്പുകളില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന സംഘമാണ് തട്ടിപ്പ് അന്വേഷിക്കുക. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. അനന്തു കൃഷ്ണനെതിരെ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റുന്നത്.നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്.

സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്. വിവിധ പദ്ധതികളുടെ പേരില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.ഇയാളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 3.25 കോടി രൂപ മരവിപ്പിച്ചു. ആലപ്പുഴ ജില്ലയിൽ നിന്ന് മാത്രം 15 കോടി രൂപയാണ് തട്ടിച്ചത്. തട്ടിപ്പ് പണം ഉപയോഗിച്ച് ഇടുക്കി, കർണാടകം എന്നിവടങ്ങളിൽ സ്ഥലം വാങ്ങി. വാങ്ങിയ സ്ഥലങ്ങൾ പോലീസ് കണ്ടെത്തി. കൊച്ചി ഇയ്യാട്ടുമുക്കിലെ ബാങ്ക് ശാഖയിലാണ് പ്രതി തട്ടിപ്പ് പണം നിക്ഷേപിക്കാൻ അക്കൗണ്ട് തുറന്നിരുന്നത്

You might also like

-