ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജ് സ്ഥിരം കുറ്റവാളി.എറണാകുളം ജില്ലയിൽ മാത്രം പന്ത്രണ്ടിലധികം കേസുകൾ

തിരുവനന്തപുരം ജില്ലയിൽ ഇയാൾക്കെതിരെ ലൈംഗികാതിക്രമ കേസുകളുണ്ട്. 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലും ക്രിസ്റ്റൽ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങിയതാണെന്നും രാത്രി മാത്രമാണ് ഇയാള്‍ വീടിന് പുറത്തിറങ്ങാറുള്ളതെന്നും ഇയാളുടെ സമീപവാസികള്‍ പറഞ്ഞു

0

കൊച്ചി | ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജ് സ്ഥിരം കുറ്റവാളി. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും സ്ഥിരം മോഷ്ടാവും സ്ഥിരം കുറ്റവാളിയുമാണെന്നുമാണ് നാട്ടുകാർ പറഞ്ഞു. എറണാകുളം ജില്ലയിൽ മാത്രം ഇയാൾക്കെതിരെ പന്ത്രണ്ടിലധികം കേസുകളുണ്ട്. ഇതിന്റെ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.തിരുവനന്തപുരം ജില്ലയിൽ ഇയാൾക്കെതിരെ ലൈംഗികാതിക്രമ കേസുകളുണ്ട്. 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലും ക്രിസ്റ്റൽ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങിയതാണെന്നും രാത്രി മാത്രമാണ് ഇയാള്‍ വീടിന് പുറത്തിറങ്ങാറുള്ളതെന്നും ഇയാളുടെ സമീപവാസികള്‍ പറഞ്ഞു.

അതേസമയം മകൻ 18 വയസ് മുതൽ മോഷണ കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് ആലുവ ബലാത്സം​ഗക്കേസിലെ പ്രതി ക്രിസ്റ്റിലിന്റെ അമ്മ. കഴിഞ്ഞ ഒന്നര വർഷമായി ക്രിസ്റ്റിൽ വീട്ടുവിട്ട് പോയതാണ്. ഇടയ്ക്കിടെ വീട്ടിൽ നിന്നിറങ്ങിപ്പോവും. രാത്രി പോവുമ്പോൾ എവിടേക്കാണെന്ന് ചോദിക്കാറുണ്ട്. രാവിലെ തിരിച്ചുവരും. എന്ത് ചോദിച്ചാലും മറുപടി പറയാറില്ല. കതകടച്ച് വീടിനുള്ളിൽ കയറിക്കിടക്കുമെന്നും അമ്മ പറയുന്നു.”എന്തിനാണ് മദ്യപിച്ചതെന്ന് ചോദിക്കുമ്പോൾ ചീത്ത വിളിക്കും. വലുതാവുമ്പോൾ സന്താേഷിക്കാമെന്ന് കരുതി. ക്രിസ്റ്റിൽ എന്നാണ് പേര്. പത്തനംതിട്ടയിൽ ജോലിക്ക് പോയതാണ്. 18 വയസ് കഴിഞ്ഞപ്പോൾ കൂട്ടുകൂടി മൊബൈൽ മോഷണം ഉൾപ്പെടെ നടത്തിയിരുന്നു’- ക്രിസ്റ്റിലിന്റെ അമ്മ പറഞ്ഞു.

നാട്ടുകാരും പ്രദേശവാസികളും പൊലീസും കുട്ടിയെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് അക്രമി കുട്ടിയെ ഉപേക്ഷിച്ചുപോയതെന്നാണ് വിവരം. പെരിയാർ ഹോട്ടലിന് ചേർന്നുള്ള മാർത്താണ്ഡം പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസെത്തിയപ്പോൾ പ്രതി ആലുവ പുഴയിലേക്ക് ചാടുകയായിരുന്നു. പിന്നീട് പ്രതിയെ പുഴയിലിറങ്ങി പിടികൂടുകയായിരുന്നു. പ്രതിയെ പൊലീസ് രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്.

You might also like

-