എണ്ണ ഉല്‍പാദനം വെട്ടിക്കുറച്ചു; രാജ്യാന്തര വിപണിയില്‍ വിലവർധന

പ്രതിദിനം 9.7 ദശലക്ഷം ബാരല്‍ ഉല്‍പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് തീരുമാനിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിച്ചുതുടങ്ങിയത്.

0

ന്യൂസ്‌ഡെസ്‌ക് :രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വിലയില്‍ വര്‍ധന. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 2.5% ഉയര്‍ന്ന് 33 ഡോളറായി. പ്രതിദിനം 9.7 ദശലക്ഷം ബാരല്‍ ഉല്‍പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് തീരുമാനിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിച്ചുതുടങ്ങിയത്. ഉല്‍പാദനം കുറയ്ക്കാനുളള തീരുമാനം സൗദിയും റഷ്യയും അംഗീകരിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുളള വില എകികരിക്കുന്നതിൽ തീരുമാനമായി .

എണ്ണ ഉല്‍പാദനത്തില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അസംസ്കൃത എണ്ണ ഉപഭോഗത്തിലെ കുറവും വിലയിടിവും പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, കുവൈത്ത് ഊര്‍ജമന്ത്രി ഖാലെദ് അലി മുഹമ്മദ് അല്‍ ഫദല്‍ തുടങ്ങിയവര്‍ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. ഊര്‍ജമേഖലയിലെ ആയിരക്കണക്കിനാളുകളുടെ തൊഴില്‍ സംരക്ഷിക്കുന്നതാണ് തീരുമാനമെന്നും റഷ്യന്‍ പ്രസിഡന്റിനോടും സൗദിയിലെ സല്‍മാന്‍ രാജാവിനോടും നന്ദിപറയുന്നെന്നും ട്രംപ് ട്വീറ്റ് ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് അസംസ്കൃത എണ്ണ ഉപഭോഗത്തില്‍ വന്‍ കുറവ് വന്നത്.

You might also like

-