ഛത്തീസ്‌ഗഢില്‍ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ഒ.പി. സാജുവിന്റെ മൃതദേഹം ഞായറാഴ്ച്ച സംസ്കരിക്കും
ജില്ലാ കലക്ടർ എച്ച് ദിനേശൻ ജവാന്റെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
ഇടുക്കി :ഛത്തീസ്‌ഗഢില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ ഇടുക്കി കട്ടപ്പന വെള്ളയാംകുടി സ്വദേശി ഒ.പി. സാജുവിന്റെ മൃതദേഹം ഇന്ന് (29.6.19) രാത്രി 11 ന് ജവാന്റെ വസതിയിൽ സിആർപിഎഫ് സംഘത്തിൽ നിന്ന് ജില്ലാ ഭരണകൂടത്തിന് വേണ്ടി ആർ ഡി ഒ എം.പിവിനോദ് ഏറ്റുവാവാങ്ങും ബന്ധുക്കൾക്ക് കൈമാറും. രാവിലെ 11ന് കട്ടപ്പന സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. മുഖ്യമന്ത്രിയ്ക്കു വേണ്ടി ആർ ഡി ഒ റീത്ത് സമർപ്പിക്കും. ജില്ലാ ഭരണകൂടത്തിനു വേണ്ടി തഹസീൽദാർ എം.ബാബു റീത്ത് വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പൂർണ ഔദ്യോഗിക ബഹുമതികൾ അർപ്പിച്ച് ആചാരപ്രകാരം സംസ്കരിക്കും. സി ആർ പി എഫ് ബാംഗ്ലൂർ ഐ ജി ഗിരി പ്രസാദ്, ഡിഐജി മാത്യു എ ജോൺ, ഡെപ്യൂട്ടി കമാണ്ടൻറ് അജിത് പി ബാബു, കണ്ണൂർ ഡി ഐ ജി എം ജെ വിജയ് എന്നിവരാണ് മൃതദേഹത്തെ അനുഗ മിക്കുന്നത്. ജില്ലാ കലക്ടർ എച്ച് ദിനേശൻ ജവാന്റെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ആർ ഡി ഒ എം.പി വിനോദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.സതീഷ് കുമാർ, തഹസീൽദാർ നിജു കുര്യൻ, വില്ലേജ് ഓഫീസർ ജയ്സൺ ജോർജ് എന്നിവർ ജില്ലാ കളക്ടർക്കൊപ്പമുണ്ടായിരുന്നു.