രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഫസ്റ്റ് എയ്ഡ് സാക്ഷരതാ പഞ്ചായത്തായത്താകാനൊരുങ്ങി ചേലേമ്പ്ര

രാമനാട്ടുകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീലിംഗ് ഫൗണ്ടേഷന്‍ ഇന്ത്യയും ദേവകിയമ്മ മെമ്മോറിയല്‍ എഡ്യുക്കേഷനല്‍ സ്ഥാപനവും ചേലേമ്പ്ര പഞ്ചായത്തും സംയുക്തമായാണ് മിഷന്‍ ഫസ്റ്റ് എയ്ഡ് എന്ന പേരില്‍ രാജ്യത്തെ തന്നെ ആദ്യ മാതൃകാ പദ്ധതി നടപ്പിലാക്കിയത്

0

തിരുവനതപുരം :പ്രാഥമിക ചികിത്സ നല്‍കുന്നതിന് ജനങ്ങളെ സ്വയം പര്യാപ്തരാക്കി രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഫസ്റ്റ് എയ്ഡ് സാക്ഷരതാ പഞ്ചായത്തായത്തെന്ന അംഗീകാരം ഇനി മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്ത്‌ന് സ്വന്തം. രാമനാട്ടുകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീലിംഗ് ഫൗണ്ടേഷന്‍ ഇന്ത്യയും ദേവകിയമ്മ മെമ്മോറിയല്‍ എഡ്യുക്കേഷനല്‍ സ്ഥാപനവും ചേലേമ്പ്ര പഞ്ചായത്തും സംയുക്തമായാണ് മിഷന്‍ ഫസ്റ്റ് എയ്ഡ് എന്ന പേരില്‍ രാജ്യത്തെ തന്നെ ആദ്യ മാതൃകാ പദ്ധതി നടപ്പിലാക്കിയത്. ഹൃദയാഘാതം മുതല്‍ വാഹനാപകടങ്ങള്‍, ആത്മഹത്യാശ്രമം, പൊള്ളല്‍ തുടങ്ങി അത്യാഹിതങ്ങളില്‍പ്പെടുന്നവര്‍ക്ക് വരെ ആവശ്യമായ പ്രാഥമിക ചികില്‍സ നല്‍കാന്‍ ചേലേമ്പ്രക്കാര്‍ പഠിച്ചു കഴിഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ കൂടി ലക്ഷൃമിട്ടായിരുന്നു പരിശീലനം. ജനകീയാസൂത്രണ പദ്ധതിയിലൂടെ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച പദ്ധതി മാതൃകാ പ്രൊജക്ടായി അംഗീകരിക്കുകയായിരുന്നു. ഫസ്റ്റ് എയ്ഡ് കൃത്യമായ ലഭിക്കാതെ ഉണ്ടായ ദുരനുഭവങ്ങളാണ് ഇത്തരമൊരു പദ്ധതിക്ക് പ്രേരണയായത്. പരിശീലന കാലയളവില്‍ തന്നെ അപകടത്തില്‍ മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാനുമായി. മിഷന്‍ ഫസ്റ്റ് എയ്ഡ് രാജ്യത്ത് ആകമാനം വ്യാപിപ്പിക്കാനാണ് ഹീലിംഗ് ഹാന്റ്‌സ് ഫൗണ്ടേഷന്റെ തീരുമാനം

You might also like

-