ആള്‍കൂട്ടത്തിന്റെ മര്‍ദനമേറ്റ് ഫിലഡല്‍ഫിയായില്‍ കാര്‍ മോഷ്ടാവ് കൊല്ലപ്പെട്ടു
പോലീസ് എത്തി ഗുരുതരമായി പരിക്കേറ്റ മോഷ്ടാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും, മര്‍ദ്ദനത്തെ തുടര്‍ന്ന് തലക്കും വയറിനും കാര്യമായി പരിക്കേറ്റ ഇയാള്‍ മരിക്കുകയായിരുന്നു.
ഫിലഡല്‍ഫിയ: മൂന്ന് കുട്ടികളുമായി കാറ് മോഷ്ടിച്ച മദ്ധ്യവയസ്കനെ കുട്ടികളുടെ പിതാവും, അവിടെ ഉണ്ടായിരുന്നവരും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി പോലീസ്.
ജൂലായ് 11 വൈകീട്ടു ഒമ്പതുമണിയോടെയായിരുന്നു സംഭവം. നോര്‍ത്ത് ഫിലഡല്‍ഫിയായിലെ ഡോഫിന്‍ സ്ട്രീറ്റിലുള്ള പിസാ ഷോപ്പിനു മുമ്പില്‍ ഹുണ്ടായ് കാര്‍ നിര്‍ത്തിയതിനുശേഷം ഏഴുമാസം മുതല്‍ 5 വയസ്സുവരെ പ്രായമുള്ള മൂന്ന് കുട്ടികളെ കാറില്‍ ഇരുത്തി ഇരുപത്തിയഞ്ചുവയസ്സു പ്രായമുള്ള കുട്ടികളുടെ മാതാവ് പിസാ ഷോപ്പില്‍ ജോലി ചെയ്യുന്ന രണ്ടു കുട്ടികളുടെ പിതാവും, കാമുകനുമായ യുവാവിനെ സന്ദര്‍ശിക്കാന്‍ പോയ തക്കം നോക്കി, സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന കാറിലേക്ക് മോഷ്ടാവ് ചാടികയറി കാര്‍ ഓടിച്ചു പോകുകയായിരുന്നു. അല്പം ദൂരം പിന്നിട്ടപ്പോള്‍ ട്രാഫിക്ക് ജാമില്‍ കാര്‍നിര്‍ത്തേണ്ടിവന്നു ഇതിനിടയില്‍ പിസാ ഷോപ്പില്‍ നിന്നും ഇറങ്ങി കാറിനെ പിന്തുണ കുട്ടികളുടെ പിതാവ് കാറിന് സമീപം എത്തുകയും, കാറ് തുറന്ന മോഷ്ടാവിനെ പിടിച്ചു പുറത്തിടുകയും ചെയ്തു. തുടര്‍ന്ന് ക്രൂരമര്‍ദ്ദനമായിരുന്നു.
ഇതിനിടയില്‍ അവിടെ എത്തിചേര്‍ന്ന് ആള്‍കൂട്ടവും മോഷ്ടാവിനെ മര്‍ദ്ദിച്ചു. പോലീസ് എത്തി ഗുരുതരമായി പരിക്കേറ്റ മോഷ്ടാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും, മര്‍ദ്ദനത്തെ തുടര്‍ന്ന് തലക്കും വയറിനും കാര്യമായി പരിക്കേറ്റ ഇയാള്‍ മരിക്കുകയായിരുന്നു. ടൈംപിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ മരണം സ്ഥിരീകരിച്ചു. ഇതിനെതുടര്‍ന്ന് യുവതിയേയും, കാമുകനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ചാര്‍ജ്ജ് ചെയ്തിട്ടില്ലെന്നും ഓട്ടപ്‌സി റിപ്പോര്‍ട്ടിനുവേണ്ടി കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. മോഷ്ടാവിനെ ഇതിനുമുമ്പു 24 തവണയെങ്കിലും അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.