കോടികൾ ചെലവഴിച്ചുള്ള പുനരധിവാസം ഇടമാലകുടിയിലെ വിദ്യാഭ്യാസം ടി മുളംകാമ്പിൽ പൊതിഞ്ഞ പ്ലാസ്റ്റിക് ഷെട്ടുകളിൽ
ആദിവാസി കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും തുടർ പഠനം സാധ്യമാക്കുന്നതിനും സർക്കാരിന്റെ സമ്പൂര്‍ണ്ണ സാക്ഷരത എന്ന ലക്ഷ്യവും കൈവരിക്കുന്നതിനാണ് വിദൂര ഗോത്ര വര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഡ്രൈബല്‍ സ്‌കൂളും അംഗന്‍വാടികളും ആരംഭിച്ചത്
ഇടമലക്കുടി : വികസനത്തിനായി കോടികൾ ലവഴിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ ആദ്യ സമ്പുർണ്ണ ഗോത്ര വർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ദുരിതം ഇനിയും വിട്ടൊഴിഞ്ഞട്ടില്ല ,കുട്ടികളുടെ പ്രാഥമികാവിദ്യാഭ്യാസത്തിന് സ്ഥാപിച്ച അംഗന്‍വാടിയും സ്‌കൂളും പ്രവര്‍ത്തിക്കുന്നത് മുളം തണ്ടിൽ പ്‌ളാസ്സ്റ്റിക് മേഞ്ഞ ഷെട്ടിൽ സ്ക്കുളിന്റെ നടത്തിപ്പുകാരായ ഗ്രാമ പഞ്ചായത്തിന് സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാത്തതിനാൽ താത്കാലികമായി നിർമ്മിക്കുന്ന കെട്ടിടങ്ങളിലാണ് സ്‌കൂളും അംഗന്‍വാടിയും പ്രവർത്തിക്കുന്നത് സ്‌കൂളിന് സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍അടുത്തകാലത്തായി തകര്ന്ന വനവകുപ്പിന്റെ കെട്ടിടത്തിലാണ് ട്രൈബല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം മാറ്റിയിരുന്നു . അംഗന്‍വാടിയുടേതാകട്ടെ മേല്‍ക്കൂരയടക്കം തകര്‍ന്ന് ശോചനീയാവസ്ഥയിലായ കെട്ടിടത്തിലും.
ആദിവാസി കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും തുടർ പഠനം സാധ്യമാക്കുന്നതിനും സർക്കാരിന്റെ സമ്പൂര്‍ണ്ണ സാക്ഷരത എന്ന ലക്ഷ്യവും കൈവരിക്കുന്നതിനാണ് വിദൂര ഗോത്ര വര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഡ്രൈബല്‍ സ്‌കൂളും അംഗന്‍വാടികളും ആരംഭിച്ചത്. സ്‌കൂളിന് സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ ഇത് പ്രവര്‍ത്തിക്കുന്നത് വനംവകുപ്പിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി ഹാളിലാണ്. ഇതാകട്ടെ പൊട്ടിപൊളിഞ്ഞും മേല്‍ക്കൂരയടക്കം തകര്‍ന്ന അവസ്ഥയിലുമാണ്. കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുവാനെത്തുന്ന അംഗന്‍വാടി കെട്ടിടത്തിന്റെ അവസ്ഥ ഇതിലും ദയനീയമാണ്. വാതിലുകളും ജന്നലുകളും തകര്‍ന്നു. മേല്‍ക്കൂര പൂര്‍ണ്ണമായി തകര്‍ന്ന് നിലം പതിച്ചതോടെ കുടിനിവാസികളുടെ ഇടപെടലില്‍ മുകളില്‍ പ്ലാസ്റ്റിക് പടുത വിരിച്ച് ഇടിനടിയിലാണ് കുരുന്നുകളുടെ വിദ്യാഭ്യാസം. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുമ്പോളും മെച്ചപ്പെട്ട അടിസ്ഥാന വികസനം എത്തിക്കുന്നതിന് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.മഴക്കാലം ആരംബിക്കാന്‍ ഇനി ഒന്നോ രണ്ടോ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോളും സ്‌കൂളും അംഗനവാടിയും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ഒരുവിധ നടപടിയും അധികൃതർ സ്വീകരിക്കാത്തതിനാൽ അടുത്ത അധ്യയന വര്‍ഷത്തില്‍ ഇടമലക്കുടിയിലെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുമെന്ന ആശങ്കയാണുള്ളത്
മഴക്കാലം ആരംബിക്കാന്‍ ഇനി ഒന്നോ രണ്ടോ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോളും സ്‌കൂളും അംഗനവാടിയും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ഒരുവിധ നടപടിയും അധികൃതർ സ്വീകരിക്കാത്തതിനാൽ അടുത്ത അധ്യയന വര്‍ഷത്തില്‍ ഇടമലക്കുടിയിലെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുമെന്ന ആശങ്കയാണുള്ളത്