തടാകത്തില്‍ മാമുദിസ്സ പാസ്റ്ററേ മുതലപിടിച്ചു

തടാകത്തില്‍ വച്ച് മതം മാറ്റല്‍ ചടങ്ങ് നടത്തിയ പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍ക്ക് ദാരുണാന്ത്യം. സമൂഹ മാമോദീസയ്ക്കിടയില്‍ മുതല പിടിച്ചാണ് പാസ്റ്റര്‍ മരിച്ചത്

0

 

തടാകത്തില്‍ വച്ച് മതം മാറ്റല്‍ ചടങ്ങ് നടത്തിയ പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍ക്ക് ദാരുണാന്ത്യം. സമൂഹ മാമോദീസയ്ക്കിടയില്‍ മുതല പിടിച്ചാണ് പാസ്റ്റര്‍ മരിച്ചത്. തെക്കന്‍ എത്യോപ്യയിലെ മെർകെബ് തബ്യ എന്ന പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. ഡോകോ ഇഷേട്ട എന്ന പാസ്റ്ററാണ് 80 പേരെ അബായ തടാകത്തില്‍ വച്ച് കൂട്ടത്തോടെ മതം മാറ്റല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഇവരെ തടാകത്തില്‍ മുക്കി മാമോദീസ നടത്തുന്നതിനിടെ പാസ്റ്ററെ മുതല ആക്രമിക്കുകയായിരുന്നു.

ആദ്യത്തെ വ്യക്തിയെ മാമോദീസ മുക്കിയ ശേഷം രണ്ടാമത്തെ വ്യക്തിയുടെ മാമോദിസ നടത്താന്‍ തയ്യാറെടുക്കുമ്പോഴാണ് പെട്ടെന്ന് മുതലയുടെ ആക്രമണമുണ്ടായത്. തടാകത്തിൽ നിന്നുയർന്ന് വന്ന മുതല പാസ്റ്ററെയും കടിച്ച് വെള്ളത്തിലേക്ക് മറഞ്ഞു.

മുതലയുടെ ആക്രമണത്തില്‍ പാസ്റ്ററുടെ ഒരു കാലും കയ്യും പിൻഭാഗവും നഷ്ടമായി. ഇതിനിടെ മാമോദീസ ചടങ്ങിനെത്തിയവര്‍ ഭയന്ന് തടാകത്തില്‍ നിന്ന് കയറി. ഈ സമയം പരിസരത്തുണ്ടായിരുന്ന മത്സ്യബന്ധനത്തിനെത്തിയവരാണ് വല വിരിച്ച് പാസ്റ്ററുടെ ശരീരം മുതല കൊണ്ടുപോകാതെ സംരക്ഷിച്ചത്. പാസ്റ്ററുടെ ശരീരം തടാകത്തിനു പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

You might also like

-