മുതലശല്ല്യം മടുത്തു… ഇന്തോനേഷ്യയിൽ 300 ഓളം മുതലകളേ ജനക്കൂട്ടം കൊലപ്പെടുത്തി
ഗ്രാമത്തിലെ ഒരാളെ മുതല കൊല്ലുകയും ഒരുസ്ത്രീയെ മുതല കടിക്കുകയും ചെയ്‌തയോടെയാണ് മുതല വളർത്തൽ കേന്ദ്രത്തിലേക്ക് ഗ്രാമവാസികൾ ഒന്നടങ്കം എത്തി മുതലകളേ കൊന്നൊടുക്കിയത്
സോറോങ് /ഇന്തോനേഷ്യ: ഇന്തോനേഷ്യയിൽ 300 ഓളം മുതലകളേ ജനക്കൂട്ടം കൊലപ്പെടുത്തി. ഗ്രാമത്തിലെ ഒരാളെ മുതല കൊല്ലുകയും ഒരുസ്ത്രീയെ മുതല കടിക്കുകയും ചെയ്‌തയോടെയാണ് മുതല വളർത്തൽ കേന്ദ്രത്തിലേക്ക്
ഗ്രാമവാസികൾ ഒന്നടങ്കം എത്തി മുതലകളേ കൊന്നൊടുക്കിയത്
പപ്പുവാ പ്രദേശത്ത്പശുവിനെ മേച്ചിരുന്ന കർഷകനെയാണ് ആദ്യത്തെ മുതൽ കൊന്നത് 48 കാരനായ സുഗീറ്റായിയാൻ മരിച്ചതിന് തൊട്ടുപിന്നാലെ യുവതിയുടെ കാലിൽ കടിയേറ്റു ഇതേത്തുടർന്നാണ് നാട്ടുകാർ സംഘടിച്ച് മുതലകൾ തേടിപ്പിടിച്ച് കൊന്നത് .സുഗുറ്റിയേ മുതല കൊന്നതിനെ തുടർന്ന നാട്ടുകാർ പരാതിയുമായി പ്രദേശിക ഭരണകൂടത്തെയും പോലീസിനെയും സമീപിച്ചിരുന്നു എന്നാൽ ഇവരിൽനിന്നും നീതി ലഭിക്കാത്തതിനെ തുടർന്നാണ് നാട്ടുകാർ മുതലകളേ കൂട്ടത്തോടെ കൊന്നൊടുക്കിയത്
ആളുകൾക്കുണ്ടായ നഷ്ട്ടം മുതലകളേ വളർത്തിയിരുന്നവർ നല്കാൻ സമ്മതിച്ചിരുനെങ്കിലും ജനക്കൂട്ടം ഏത് അംഗീകരിച്ചില്ലന്ന് സംരക്ഷണ ഏജൻസി തലവൻ ബസ്സർ മനുലാംഗ് പറഞ്ഞു.പെൺകുട്ടിയുടെ കുടുംബാംഗങ്ങളുമായി ഞങ്ങൾ കരാർ ഉണ്ടാക്കി. ഞങ്ങളുടെ അനുശോചനങ്ങൾ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ “നൂറുകണക്കിന് ആളുകൾ മാരകായുധങ്ങളുമായി ഇരച്ചുകയറി മുതലകളേ വെട്ടി നുറുക്കുകയായിരുന്നു ” അക്രമികൾക്ക് നേരെ കേസ്സെടുക്കുമെന് പോലീസ് അറിയിച്ചു അക്രമംനടത്തിയവർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.വംശനാശ ഭീഷണി നേരിടുന്ന അനേകം ഇനം മുതലകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണ് ഇന്തോനേഷ്യൻ ദ്വീപ്.കഴിഞ്ഞ മാർച്ച് മാസത്തിൽ ബോർണിയോ ദ്വീപിലെ ഇന്തോനേഷ്യൻ സേനയിലെ അധികാരികൾ തദ്ദേശീയ പന തോട്ടങ്ങളിലെ തൊഴിലാളികളേ മുതലകൾ അക്രമിച്ചതിനെത്തുടർന്ന് ആറു മീറ്റർ നീളമുള്ള ഒരു മുതലയെ വെടിവെച്ചു കൊന്നിരുന്നു