മോഫിയാ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച്അന്വേഷണം

പൊലീസിനെതിരെ ആരോപണം ഉയർന്നതിനെ തുടർന്നാണ് മോഫിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഇന്നലെ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. മോഫിയയുടെ കുടുംബത്തിന്റെ പരാതിയും പൊലീസിനെതിരായ ആരോപണങ്ങളും അന്വേഷണ പരിധിയിൽ വരും.

0

കൊച്ചി | ആലുവയിൽ നിയമവിദ്യാർത്ഥി മോഫിയാ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും. ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. രാജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. പൊലീസിനെതിരെ ആരോപണം ഉയർന്നതിനെ തുടർന്നാണ് മോഫിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഇന്നലെ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. മോഫിയയുടെ കുടുംബത്തിന്റെ പരാതിയും പൊലീസിനെതിരായ ആരോപണങ്ങളും അന്വേഷണ പരിധിയിൽ വരും. ആരോപണവിധേയനായ സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ ജനപ്രതിനിധികൾ നടത്തുന്ന സ്റ്റേഷൻ ഉപേരാധം ഇന്നും തുടരും. വിഷയത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ആലുവയിൽ കോൺഗ്രസ് തുടരുന്ന പ്രതിഷേധം ഇന്നും തുടരും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ആലുവ സ്റ്റേഷനിലെത്തിയേക്കും.

You might also like

-