കൈപ്പത്തി ഒന്നേയുള്ളു ഈ ഇടം കൈയ്യന്‍ ബൗളര്‍ ഇന്ത്യൻ ക്രിക്കറ്റ് ടി മിലേക്ക് “കട്ടക്ക് കട്ട “
ഏതു പ്രതിരോധത്തെയുംതകര്‍ക്കാനുള്ള കഴിവുണ്ട് അനീഷിന്റെ മാന്ത്രികവിരലുകള്‍ക്ക്.ജന്മനാ വലത് കൈപ്പത്തി ഇല്ല. പക്ഷേ ക്രിക്കറ്റ് കളിയുടെ ആവേശത്തില്‍ ഈ 27 വയസുകാരന്‍ തന്റെ പോരായ്മകള്‍ ഒക്കെ മറക്കും. ക്രിക്കറ്റിന്റെ ജന്മദേശമായ ഇംഗ്ലണ്ടില്‍ കളിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് താരം ഇന്ന്
ചെറുതോണി: പരിമിതികളെ സാധ്യതകളാക്കി ക്രിക്കറ്റിന്റെ ലോകം കീഴടക്കുകയാണ് ഇടുക്കിക്കാരന്‍ അനീഷ്. ഏതു പ്രതിരോധത്തെയുംതകര്‍ക്കാനുള്ള കഴിവുണ്ട് അനീഷിന്റെ മാന്ത്രികവിരലുകള്‍ക്ക്.ജന്മനാ വലത് കൈപ്പത്തി ഇല്ല. പക്ഷേ ക്രിക്കറ്റ് കളിയുടെ ആവേശത്തില്‍ ഈ 27 വയസുകാരന്‍ തന്റെ പോരായ്മകള്‍ ഒക്കെ മറക്കും. ക്രിക്കറ്റിന്റെ ജന്മദേശമായ ഇംഗ്ലണ്ടില്‍ കളിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് താരം ഇന്ന്. ഭിന്നശേഷി വിഭാഗ ലോക ക്രിക്കറ്റ് പരമ്പരയിലെ ഏക മലയാളി തിളക്കം.
കളിക്കളം വിട്ടൊരു ജീവിതമില്ല ഈ ക്രിക്കറ്റ് സ്‌നേഹിക്ക്. ക്രിക്കറ്റില്‍ മാത്രമല്ല പഠിക്കാനും ഇടുക്കി ഡാമിന്റെ ആഴങ്ങളില്‍ ഊളി ഇടാനും തെങ്ങില്‍ കയറി തേങ്ങ ഇടാനും നല്ല രുചിയോടു കൂടിയ ആഹാരം പാകം ചെയ്യാനും മിടുക്കന്‍ ആണെന്ന് അമ്മ ശാരദ പറയുന്നു. എവിടെയും കട്ടക്ക് നില്ക്കും കട്ട എന്ന വിളിപ്പേരുള്ള അനീഷ്.
2006 ല്‍ തൊടുപുഴ, മുതലക്കോടം സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ക്ലിനിക്കിലൂടെയാണ് അനീഷിന്റെ ഇടംകൈയുടെ വേഗത അന്നത്തെ ക്യാമ്പിന് നേതൃത്വം വഹിച്ച പരിശീലകന്‍ പി.ബാലചന്ദ്രന്‍ മനസിലാക്കിയത്. എസ്.എസ്.എല്‍.സിക്ക് മികച്ച വിജയം കരസ്ഥമാക്കി. തുടര്‍ന്ന് കളിയോടുള്ള അമിത താല്പര്യം മൂലം മുതലക്കോടം സെന്റ്.ജോര്‍ജ് സ്‌കൂളില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി. സ്‌കൂള്‍ ടീമുകളിലും ഇടുക്കി അണ്ടര്‍ 19 ടീമിലും മികവുറ്റ പ്രകടനം കാഴ്ച്ച വെച്ച്. അണ്ടര്‍ 19 സെന്റര്‍ സോണ്‍ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പ്ലസ്ടുവിന് ശേഷം മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനത്തിനായി കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ചേര്‍ന്നു . അവിടെ ക്രിക്കറ്റില്‍ മാത്രമല്ല, ഫുട്‌ബോളിലും വോളിബോളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അനീഷിന് കഴിഞ്ഞു.
ഇന്ത്യന്‍ ജേഴ്സി അണിയുക അതാണ് എന്റെ സ്വപ്നം ‘ അനീഷ് പറയുന്നു.മികച്ച ബൗളറാണ് ഈ ചെറുപ്പക്കാരന്‍. മൂന്ന് വര്‍ഷമായി തൃപ്പുണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലാണ് കളി. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കേരള ടീം ക്യാപ്റ്റനുമാണ്. റോബിന്‍ മേനോനാണ് കോച്ച്. ഈ മാസം 21 മുതല്‍ ഹരിയാനയില്‍ പരിശീലനത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ് താരം.
ഓഗസ്റ്റ് 5 മുതല്‍ 15 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന 6 രാഷ്ടങ്ങളുടെ ട്വന്റി-20 ടൂര്‍ണമെന്റിലേക്കാണ് അനീഷിനെ തിരഞ്ഞെടുത്തത്. ആതിഥേയരായ ഇംഗ്ലണ്ടിനും ഇന്ത്യക്കും പുറമെ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, സിംബാബ്വേ എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. 11 അംഗ ഇന്ത്യന്‍ ടീമിനെ വിക്രാന്ത് കേനിയാണ് നയിക്കുന്നത്. മുന്‍ ഇന്ത്യന്‍ ടീം നായകനും ഓള്‍ ഇന്ത്യ ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ഫിസിക്കലി ചലഞ്ചിന് (എ.ഐ.സി.എ.പി.സി) രൂപം നല്‍കിയ അജിത് വഡേക്കറോടുള്ള ആദരവായി വഡേക്കര്‍ വാരിയേഴ്സ് എന്നാണ് ഇന്ത്യന്‍ ടീമിന് പേര് നല്‍കിയിരിക്കുന്നത്. ഇടുക്കി പാറേമാവ് പടിയത്തറയില്‍ രാജന്റെയും ശ്യാമിലിയുടെയും ഇളയ മകനാണ് അനീഷ്. 2 സഹോദരങ്ങളാണ് അനീഷിനുള്ളത്. ഖത്തറില്‍ എഞ്ചിനീയറായ സൗമ്യ ബെംഗളൂരുവില്‍ എഞ്ചിനീയറായ സമീഷും