നേതൃത്വം അറിയാത്ത എടുത്തു പിന്തുണ എ എ പി കേന്ദ്ര നേതൃത്വം CR നീലകണ്ഠനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

11 മണ്ഡലങ്ങളിൽ യു ഡി എഫിനെ പിന്തുണയ്ക്കാനുള്ള ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠന്‍റെ നീക്കം ആം ആദ്മി പാർട്ടി കേന്ദ്രനേതൃത്വം തള്ളി. പിന്തുണ സംബന്ധിച്ച് ആം ആദ്മി പാർട്ടി

0

കോഴിക്കോട്: ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇരുപത് മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് പിന്തുണ നൽകാൻ ആം ആദ്മി പാർട്ടി തീരുമാനം. 11 മണ്ഡലങ്ങളിൽ യു ഡി എഫിനെ പിന്തുണയ്ക്കാനുള്ള ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠന്‍റെ നീക്കം ആം ആദ്മി പാർട്ടി കേന്ദ്രനേതൃത്വം തള്ളി. പിന്തുണ സംബന്ധിച്ച് ആം ആദ്മി പാർട്ടി – സിപിഎം നേതാക്കൾ സംയുക്ത പ്രസ്താവന നടത്തും.അതേസമയം, സി.ആർ നീലകണ്ഠനെ ആം ആദ്മി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്. നടപടി നേതൃത്വം അറിയാതെ കേരളത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിലാണ്. കേരളത്തിൽ ആം ആദ്മി പാർട്ടി പിന്തുണ ഇടതുമുന്നണിക്ക്.കേരത്തില്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച സി.ആര്‍ നീലകണ്ഠന്റെ നടപടി ഏകപക്ഷീയമാണെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.എ.പി നേതാവ് സോംനാഥ് ഭാരതി വ്യക്തമാക്കി. പാര്‍ട്ടിയുടെ അനുവാദമില്ലാതെയായിരുന്നു നീലകണ്ഠന്‍റെ നടപടി. കേരളത്തില്‍ എ.എ.പി ഇടതുമുന്നണിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയാണെന്നും സോംനാഥ് ഭാരതി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു

ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടരലക്ഷം വോട്ടുകൾ; കേരളത്തിൽ പക്ഷേ ഇത്തവണ ആം ആദ്മിയില്ല  കേരളത്തിൽ 20 മണ്ഡലകളിലും ഇടത് മുന്നണിക്ക് പിന്തുണ നൽകാനാണ് ആം ആദ്മി പാർട്ടി തീരുമാനം. 11 മണ്ഡലകളിൽ യുഡിഎഫിന് പിന്തുണ നൽകാൻ സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ നീക്കം നടത്തിയിരുന്നു. എന്നാൽ, ഇതിനെ അവഗണിച്ച നേതൃത്വം നീലകണ്ഠനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു

You might also like

-