ഇ പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ പിബിയിലെ ചർച്ച തള്ളാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ ഉൾപ്പടെ എല്ലാ വിഷയങ്ങളും പിബിയിൽ ചർച്ചയ്ക്ക് എത്തുമെന്ന് യെച്ചൂരി പറഞ്ഞു.
തിരുവനന്തപുരം| എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ സാമ്പത്തിക ആരോപണം എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. ആരോപണങ്ങള്‍ മാധ്യമ സൃഷ്ടി മാത്രമാണെന്ന് ചോദ്യത്തിന് മറുപടിയായി എം.വി.ഗോവിന്ദന്‍ ദില്ലിയില്‍ പറഞ്ഞു. ഈ വിഷയത്തിൽ യാതൊരു ചർച്ചയും പിബിയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ പിബിയിലെ ചർച്ച തള്ളാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ ഉൾപ്പടെ എല്ലാ വിഷയങ്ങളും പിബിയിൽ ചർച്ചയ്ക്ക് എത്തുമെന്ന് യെച്ചൂരി പറഞ്ഞു.
ഇതിനിടെ വിവാദങ്ങള്‍ക്ക് പിന്നാലെ ആദ്യമായി പൊതുവേദിയിലെത്തിയ ഇ പി ചോദ്യങ്ങളോട് മൗനം പാലിച്ചു. സിപിഎമ്മിന്‍റെ അധ്യാപക സംഘടനായ കെ എസ് ടി എ നിർധനരായ കുട്ടികൾക്ക് നൽകുന്ന വീടിന്‍റെ താക്കോൽദാന ചടങ്ങിലാണ് ഇ പി പങ്കെടുത്തത്. കാത്തുനിന്ന മാധ്യമപ്രവർത്തകർ തുടർച്ചയായി ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം പുഞ്ചിരി മാത്രമായിരുന്നു മറുപടി. സംസ്ഥാനത്തിന്‍റെ വികസനത്തെപ്പറ്റി മാത്രമാണ് വേദിയിലും ഇ പി ജയരാജൻ സംസാരിച്ചത്. പരിപാടി കഴിഞ്ഞിറങ്ങിയപ്പോൾ മൈക്ക് ഇല്ലാതെ സമീപിച്ചും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ആവർത്തിച്ചു. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ‘നിങ്ങൾക്ക് ഇഷ്ടമുള്ളത് എഴുതാം’ എന്നായിരുന്നു പ്രതികരണം.