ഇന്ത്യ’മുന്നി ഉന്നതതല ഏകോപനസമിതിയുടെ ഭാഗമാകേണ്ടെന്ന് സിപിഎം

മുംബൈയിൽ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൂടി പങ്കെടുത്ത മുന്നണി യോഗത്തിലായിരുന്നു ഏകോപന സമിതിയുണ്ടാക്കാന്‍ തീരുമാനിച്ചത്. ഏകോപനത്തിനും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കുമായുള്ള ഈ ഉന്നതതല സമിതിയില്‍ സിപിഎമ്മിനെയും ഉള്‍പ്പെടുത്തിയെങ്കിലും പാര്‍ട്ടി പ്രതിനിധിയെ തീരുമാനിച്ചിരുന്നില്ല. അതിനാല്‍ ഏകോപന സമിതിയുടെ ആദ്യ യോഗം കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നെങ്കിലും സിപിഎം പങ്കെടുത്തിരുന്നില്ല.

0

ഡല്‍ഹി| പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ ഉന്നതതല ഏകോപനസമിതിയുടെ ഭാഗമാകേണ്ടെന്ന് സിപിഎം. സമിതിയില്‍ അംഗമായി ചേര്‍ത്തിട്ടുണ്ടെങ്കിലും പ്രതിനിധിയെ അയക്കേണ്ടെന്ന് പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമായി. പ്രതിപക്ഷ ഐക്യത്തിനായി മുന്നണിയില്‍ തുടരുമെങ്കിലും അംഗങ്ങളായ പാര്‍ട്ടികളുടെ തീരുമാനത്തിനുമുകളില്‍ പ്രത്യേക സമിതികള്‍ വേണ്ടെന്നാണ് നിലപാടെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി
മുംബൈയിൽ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൂടി പങ്കെടുത്ത മുന്നണി യോഗത്തിലായിരുന്നു ഏകോപന സമിതിയുണ്ടാക്കാന്‍ തീരുമാനിച്ചത്.
ഏകോപനത്തിനും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കുമായുള്ള ഈ ഉന്നതതല സമിതിയില്‍ സിപിഎമ്മിനെയും ഉള്‍പ്പെടുത്തിയെങ്കിലും പാര്‍ട്ടി പ്രതിനിധിയെ തീരുമാനിച്ചിരുന്നില്ല. അതിനാല്‍ ഏകോപന സമിതിയുടെ ആദ്യ യോഗം കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നെങ്കിലും സിപിഎം പങ്കെടുത്തിരുന്നില്ല.
അതേസമയം, ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ‘ഇന്ത്യ’ മുന്നണി വിപുലമാക്കണമെന്നും സമാനചിന്താഗതിക്കാരായ കൂടുതല്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്തണമെന്നും പിബി യോഗം അഭിപ്രായപ്പെട്ടു. ‘ഒരുരാജ്യം ഒറ്റതെരഞ്ഞെടുപ്പി’നെ എതിര്‍ക്കുക, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭേദഗതി ബില്ലിനെ രാജ്യസഭയില്‍ പരാജയപ്പെടുത്തുക തുടങ്ങിയ തീരുമാനങ്ങളുമെടുത്തു. ഡല്‍ഹിയില്‍ ചേർന്ന രണ്ടുദിവസത്തെ പി ബി യോഗം ഞായറാഴ്ച സമാപിച്ചു.

You might also like

-