സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ടി.ആർ.പ്രദീപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
സാമ്പത്തിക ബാധ്യതയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങലും ഉണ്ടായിരുന്നെന്നു സഹപ്രവർത്തകർ പറഞ്ഞു
പത്തനംതിട്ട| സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റിസെക്രട്ടറി ടി.ആർ.പ്രദീപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . സിപിഎം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ ആണ് പ്രദീപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്ന് വൈകിട്ട് ആണ് സംഭവം. സാമ്പത്തിക ബാധ്യതയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങലും ഉണ്ടായിരുന്നെന്നു സഹപ്രവർത്തകർ പറഞ്ഞു. 3 മണിക്ക് ഏരിയ കമ്മിറ്റീ യോഗം വിളിച്ചിരുന്നു. കമ്മിറ്റിക്ക് എത്താതിരുന്നതിനെ തുടർന്ന് പാർട്ടി നേതാക്കൾ അന്വേഷിച്ചു എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പോലീസ് സ്ഥലത്ത് എത്തി നടപടികൾ തുടങ്ങി.