കൂത്താട്ടുകുളം നഗരസഭ കൗൺസിൽയോഗത്തിൽ ബഹളം യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം പ്രതിഷേധിച്ച് സിപിഎം അംഗം കലാ രാജുവും .
നഗരസഭ അധ്യക്ഷ കൊടുത്തത് കള്ള കേസാണെന്നും പിന്‍വലിക്കണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. നഗരസഭയുടെ വാഹനം എങ്ങനെ പൊലീസ് പിടിച്ചുവെന്നും ഇതിനുള്ള സാഹചര്യം എന്തായിരുന്നുവെന്നും യുഡിഎഫ് അംഗങ്ങള്‍ ചോദിച്ചു.
എറണാകുളം| കൂത്താട്ടുകുളം നഗരസഭ കൗണ്‍സിൽ യോഗത്തിൽ ബഹളം. അടിയന്തര പ്രമേയത്തിന് യുഡിഎഫ് അംഗങ്ങള്‍ നൽകിയ നോട്ടീസിന് അനുമതി നൽകാതെ ചര്‍ച്ചയിലേക്ക് കടന്നതോടെയാണ് ബഹളമായത്. ചര്‍ച്ച ആരംഭിച്ച ഉടനെ തന്നെ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം യുഡിഎഫ് അംഗങ്ങള്‍ ഉയര്‍ത്തി. ഇതോടെ കൂത്താട്ടുകുളം നഗരസഭ ബഹളത്തിൽ കലാശിച്ചു. യുഡിഎഫ് അംഗങ്ങള്‍ നഗരസഭ അധ്യക്ഷയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളും കയ്യിലേന്തി പ്രതിഷേധിച്ചു.യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം സിപിഎം അംഗമായ കലാ രാജുവും പ്രതിഷേധിച്ചു. യുഡിഎഫിനൊപ്പം ഈ വിഷയത്തിൽ നിൽക്കുമെന്ന് കലാ രാജു വ്യക്തമാക്കി. പ്രശ്നാധിഷ്ഠിത പിന്തുണയാണ് യുഡിഎഫിന് നൽകുകയെന്നും അധ്യക്ഷയുടെ രാജിയാവശ്യത്തിൽ പിന്തുണക്കുമെന്നും കലാ രാജു പറഞ്ഞു.നഗരസഭ അധ്യക്ഷ കൊടുത്തത് കള്ള കേസാണെന്നും പിന്‍വലിക്കണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. നഗരസഭയുടെ വാഹനം എങ്ങനെ പൊലീസ് പിടിച്ചുവെന്നും ഇതിനുള്ള സാഹചര്യം എന്തായിരുന്നുവെന്നും യുഡിഎഫ് അംഗങ്ങള്‍ ചോദിച്ചു.
ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെങ്കിൽ കൗണ്‍സിൽ യോഗം തുടരാൻ അനുവദിക്കില്ലെന്ന് യുഡിഎഫ് അംഗങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് കുത്താട്ടുകുളം തട്ടികൊണ്ടുപോകൽ ചര്‍ച്ചയായത്. ചര്‍ച്ചക്കിടെ ആരോപണ പ്രത്യാരോപണങ്ങളുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തി. മാന്യമായ പ്രതികരണം നടത്തണമെന്ന് അധ്യക്ഷ പറഞ്ഞതോടെ ബഹളമായി. യുഡിഎഫ് അംഗങ്ങള്‍ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് മാധ്യമങ്ങളോട് പുറത്തിറങ്ങണമെന്ന് അധ്യക്ഷ ആവശ്യപ്പെട്ടു. ഇതിനുശേഷം പ്രതിഷേധത്തിനിടെ അജണ്ടകള്‍ മുഴുവൻ പാസാക്കുകയായിരുന്നു.സിപിഐഎം കൗൺസിലറായ കലാ രാജുവിനെ ജനുവരി 18നാണ് നടുറോഡിൽ വെച്ച് സിപിഐഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്ന ആരോപണമാണ് കൂത്താട്ടുകുളത്തെ സംഘർഷങ്ങളുടെ തുടക്കം. യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസ്സിലാക്കിയതോടെയായിരുന്നു തട്ടിക്കൊണ്ട് പോകൽ. തുടർന്ന് അമ്മയെ കാണാനില്ലെന്ന് കാട്ടി കലാ രാജുവിന്റെ മക്കള്‍ പരാതി നല്‍കിയിരുന്നു