പെരിയ കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ.
പെരിയ കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്ന സി.പി.എം വാദം ഏറ്റുപറയുന്നതാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.
കൊച്ചി: പെരിയ കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. അതേസമയം, പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നിഷ്ഠൂര കൊലപാതകമാണ് നടന്നതെന്നും അന്വേഷണത്തിനു പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പെരിയ കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്ന സി.പി.എം വാദം ഏറ്റുപറയുന്നതാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. 2018ല്‍ മുണ്ടാട് പീപ്പിള്‍സ് കോളജില്‍ കെ.എസ്.യു – എസ്.എഫ്.ഐ സംഘര്‍ഷം ഉണ്ടായെന്നും പിന്നീട് ഇത് കോണ്‍ഗ്രസ് – സിപിഎം സംഘര്‍ഷത്തില്‍ കലാശിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പെരിയ ഇരട്ടക്കൊലപാതകക്കേസിലെ ഒന്നാംപ്രതിയും സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമായ പീതാംബരനെ കൊല്ലപ്പെട്ട ശരത് ലാലും സംഘവും പരിക്കേല്‍പിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ സി.പി.എമ്മിന്‍റെ ഉന്നതനേതാക്കള്‍ ഉള്‍പ്പെട്ടതായി തെളിവില്ല. പ്രതികളെ സി.പി.എം നേതാക്കള്‍ സഹായിച്ചിട്ടുമില്ല.