2004 ആവർത്തിക്കുമെന്ന് സി പി എം 18ലേറെ സീറ്റ് നേടുമെന്നും കോടിയേരി
12 മണ്ഡലങ്ങളില്‍ ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്ന് വിലയിരുത്തിയ സിപിഎം ആറിടത്ത് നിര്‍ണ്ണായക മത്സരം നടന്നെന്നും ഈ മണ്ഡലങ്ങളില്‍ വിജയ സാധ്യത തള്ളിക്കളയാനാകില്ലെന്നുമാണ് പറയുന്നത്. ബൂത്ത് തല കണക്കെടുപ്പ് പൂര്‍ത്തിയാക്കി ആ കണക്ക് വിശകലനം ചെയ്താണ് സിപിഎം നിഗമനത്തിലെത്തിയത്.
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അഭിമാനാര്‍ഹമായ വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.2004ന് സമാനമായ ട്രെന്‍ഡ് ആണ് ഉണ്ടായതെന്നും ഇടതുമുന്നണി 18ലേറെ സീറ്റ് നേടുമെന്നും കോടിയേരി പറഞ്ഞു.12 മണ്ഡലങ്ങളില്‍ ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്ന് വിലയിരുത്തിയ സിപിഎം ആറിടത്ത് നിര്‍ണ്ണായക മത്സരം നടന്നെന്നും ഈ മണ്ഡലങ്ങളില്‍ വിജയ സാധ്യത തള്ളിക്കളയാനാകില്ലെന്നുമാണ് പറയുന്നത്. ബൂത്ത് തല കണക്കെടുപ്പ് പൂര്‍ത്തിയാക്കി ആ കണക്ക് വിശകലനം ചെയ്താണ് സിപിഎം നിഗമനത്തിലെത്തിയത്.
ബിജെപിയും യുഡിഎഫും തമ്മില്‍ വോട്ട് കച്ചവടം നടന്നെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ എല്‍ഡിഎഫ് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ശബരിമല വിഷയം ചര്‍ച്ച ചെയ്യരുത് എന്ന നിലപാട് എടുത്തിട്ടില്ലെന്നും ശബരിമല ചര്‍ച്ച ചെയ്താല്‍ അതില്‍ എല്‍ഡിഎഫിന് പ്രതികൂലമായി വരുന്ന ഒരു ഘടകവും ഇല്ലെന്നും കോടിയേരി പറഞ്ഞു.
ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ടില്‍ ധ്രുവീകരണം ഉണ്ടായിട്ടില്ല. ബിജെപിയുടെ വോട്ട് ഷെയര്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയും കോടിയേരി നല്‍കി.
ഇടതുപക്ഷത്തിന് ഒരിക്കലും വോട്ട് ചെയ്യാത്ത ഒരു വിഭാഗം കേരളത്തിലുണ്ട്. അവര്‍ അടക്കം ഇത്തവണ ഇടതുപക്ഷത്തിനു അനുകൂലമായി വോട്ട് ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യം വയനാട്ടില്‍ മാത്രമേ ദൃശ്യമായിട്ടുള്ളൂ. മറ്റിടങ്ങളില്‍ അത്തരം സാന്നിധ്യം ലഭ്യമായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
20 ലോകസഭാ മണ്ഡലം കമ്മറ്റികളില്‍ നിന്ന് ലഭിച്ച തെരുഞ്ഞെടുപ്പ് കണക്കുകള്‍ വിലയിരുത്താന്‍ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി