സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്തെരഞ്ഞെടുപ്പ് പരാജയം അവലോകനംചെയ്യും
ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗത്തിൽ അവലോകനം ചെയ്യും. തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്ത കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകൾ യോഗത്തിലുണ്ടാകും.
ഡൽഹി : സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗത്തിൽ അവലോകനം ചെയ്യും. തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്ത കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകൾ യോഗത്തിലുണ്ടാകും.
കൊൽക്കത്ത പ്ലീന തീരുമാനങ്ങൾ നടപ്പാക്കിയതിനെ കുറിച്ചുള്ള സംസ്ഥാന ഘടകങ്ങളുടെ റിപ്പോര്‍ട്ടും പോളിറ്റ് ബ്യൂറോ പരിശോധിക്കും. ബംഗാളിലെയും തൃപുരയിലെയും രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തും. ബിജെപിക്കെതിരെ പ്രതിപക്ഷ ചേരി ശക്തമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും ഉണ്ടാകും.