ബിജെപി യുടെ വർഗ്ഗിയ പ്രചാരണം തടയാനായെന്ന് സി പി എം പത്തനംതിട്ട ജില്ലാകമ്മറ്റി
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശബരിമല ഏറ്റവും കൂടുതൽ ബാധിക്കേണ്ട മണ്ഡലമായിരുന്നു പത്തനംതിട്ട. എന്നാൽ ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ അവയെ പ്രതിരോധിക്കാൻ കഴിഞ്ഞുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ
പത്തനംതിട്ട ;ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചുവെന്ന് സിപിഐഎം പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ട്. എന്നാൽ ശബരിമല വിഷയത്തെ വർഗ്ഗിയ ശക്തികൾ മുതെലെടുക്കുന്നത് പ്രതിരോധിക്കാനായി ഇടതു പ്രചാരണത്തിനായി . ജില്ലാ ഘടകത്തിന്റെ റിപ്പോർട്ട് സംസ്ഥാന കമ്മറ്റിക്ക് കൈമാറും
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശബരിമല ഏറ്റവും കൂടുതൽ ബാധിക്കേണ്ട മണ്ഡലമായിരുന്നു പത്തനംതിട്ട. എന്നാൽ ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ അവയെ പ്രതിരോധിക്കാൻ കഴിഞ്ഞുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അടൂരിൽ മാത്രമേ ഒന്നാമതെത്തിയുള്ളുവെങ്കിലും മറ്റ് മണ്ഡലങ്ങളിൽ വോട്ട് വർദ്ധിപ്പിക്കാനായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പത്തനംതിട്ട ജില്ലയിൽ യുഡിഎഫിനെക്കാൾ 16,000 വോട്ട് മാത്രമെ പാർട്ടിക്ക് കുറവുള്ളൂ.