മാടമ്പിയെ എം എൽ എ ആക്കിയത് നേതൃത്വത്തിന്റെ തെറ്റ്? ഇതും. ഇതിലും അപ്പുറവുംപ്രതീക്ഷിച്ചതു തന്നെ സി.പി.എം ജില്ലാ കമ്മറ്റി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശം
പി.കെ ശശിക്കെതിരായ പരാതി ലഭിച്ചിട്ടും പാര്‍ട്ടി ഫോറങ്ങളില്‍ നിന്നും മറച്ചുവെച്ചത് കുറ്റക്കാരെ സംരക്ഷിക്കാനാണോയെന്ന് പ്രതിനിധികള്‍
പാലക്കാട് : സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശം. പി.കെ ശശിക്കെതിരായ പരാതി ലഭിച്ചിട്ടും പാർട്ടി ഫോറങ്ങളിൽ നിന്നും മറച്ചുവെച്ചത് ശരിയായില്ലെന്ന് ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപെട്ടു.അതേസമയം പാലക്കാട് ജില്ലാസെക്രട്ടറിയേറ്റിലെ മുതിർന്ന നേതാവ് പി കെ ശശിയെ പേരിടുത്തു പറഞ്ഞു വിമർശിച്ചു ” ശശി സി പി എഎം എം, എം എൽ എ ആണെങ്കിലും മാടമ്പി സ്വഭാവമാണ് അദ്ദേഹത്തിന്റേത് മാടമ്പിയെ എം എൽ എ ആക്കിയാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും ഇത്തരം ചെയ്തികൾക്കെതിരെ ശക്തമായ നടപടിയാണ് ഇനി വേണ്ടത്”
“ശശിക്ക് സ്വന്തം മണ്ഡലമായ മണ്ണാർക്കാട് സീറ്റ് നൽകിയാൽ സ്വന്തം പഞ്ചായത്തിലുള്ളവർ പോലും വോട്ടു ചെയ്യില്ലെന്നും മനസിലാക്കിയ സംസ്ഥാന നേതൃത്വം, പാലക്കാട് പാർട്ടിയിലെ വി എസ് പക്ഷത്തെ വെട്ടിനിരത്തുന്നതിന് നിർണായക പങ്കുവഹിച്ചതിനാൽപ്രത്യുപകാരമായി മണ്ണാർക്കാടും ഒറ്റപ്പാലത്തും സീറ്റു നൽകാതെ ശശി ഒരാളും അറിയാത്ത ഷൊർണ്ണൂർ നിർത്തി വിജയിപ്പിച്ചത് ഇതിന്റെ ഫലം പാർട്ടി അനുഭവിക്കുകയാണ് ” മണ്ണാർക്കാട് ഏരിയാ കമ്മറ്റി യോഗത്തിൽ കരിപ്പുഴ ,ശ്രീകൃഷ്ണപുരം ,വെള്ളിനേരി ,പുക്കോട്കാവ് ,കടമ്പഴിപ്പുറം ചെർപുള ശ്ശേരി , തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുമുള്ളവർ വിമർശനം ഉന്നയിച്ചിരുന്നു “അട്ടപ്പാടിയിലെ സുസ് ലോൺ വൈദുത പദ്ധതിഅഴിമതിയിൽ യഥാർത്ഥ പ്രതി ശശിയാണ്അന്ന് എകെ. ബാലൻ ഇ കേസിൽ ബലിയാടാകുകയായിരുന്നെന്നും” മണ്ണാർകാട്ടെ ഏരിയാ കമ്മറ്റിഅംഗം പറഞ്ഞു .കഴിഞ്ഞ നിയമ സഭ തെരെഞ്ഞെടുപ്പായിൽ ശശി ലീഗ് നേതൃത്വവുമായി നടത്തിയ രഹസ്യ ധാരണയാണ് മണ്ണാർക്കാട്ടെ ഇടതു സഥാനാർത്ഥി തോറ്റതെന്നും ഷൊർണ്ണൂരിൽ ഇയാൾ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചതെന്നും മണ്ണാർകാട്ടു നിന്നുള്ള ഏരിയാ കമ്മറ്റി അംഗങ്ങൾ വിമര്ശനമുന്നയിച്ചിരുന്നു .
പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിത നേതാവ് കഴിഞ്ഞ മാസം 24 ന് ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഈ മാസം 4 -ാം തിയ്യതി മുതലാണ് പരാതി സംബന്ധിച്ച് മാധ്യമ വാർത്തകൾ വന്നത്. അന്ന് നടന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലും ജില്ലാ കമ്മറ്റി യോഗത്തിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്.
പാർട്ടി ജനറൽ സെക്രട്ടറിയും, സംസ്ഥാന സെക്രട്ടറിയും പരാതി ലഭിച്ചത് മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചതിനു ശേഷവും പാർട്ടി ഫോറത്തിൽ നിന്നും പരാതി മറച്ചുവെച്ചത് കുറ്റക്കാരെ സംരക്ഷിക്കനാണോയെന്ന് ചില അംഗങ്ങൾ ചോദിച്ചു. പരാതി ലഭിച്ചില്ലെന്ന് മാധ്യമങ്ങളിലൂടെ ജില്ലാ സെക്രട്ടറി പറഞ്ഞത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. ഇത് പാലക്കാട്ടെ പാർട്ടിക്ക് ഏറെ ക്ഷീണം ഉണ്ടാക്കിയെന്നും വിമർശനം ഉയർന്നു. പി.കെ ശശി എം.എൽ.എ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തില്ല