മുഖ്യമന്ത്രി ശൈലിമാറ്റണം സി പി ഐ എം കോട്ടയം ആലപ്പുഴ ജില്ലാകമ്മറ്റികളിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ രൂക്ഷ വിമർശനം

മന്ത്രിമാരായ വീണ ജോർജ്ജ് ,കെ രാജൻ പി പ്രസാദ് തുടങ്ങിയവരുടെ പ്രവർത്തനം ഇടതു പക്ഷത്തിന്റെ പ്രഖ്യപിത നിലപാടുകൾക്കെതിരാണെന്നു കോട്ടയം ജില്ലാകമ്മറ്റിയിൽ വിമർശനമുണ്ടായി , ആരോഗ്യവകുപ്പ് ഭരിക്കുന്നത് വീണയോ അതോ ജോർജ്ജോ എന്നതിൽ ആളുകൾക്ക് സംശയമുണ്ട്

0

കോട്ടയം| ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം ജില്ലാ കമ്മറ്റികളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷമായ വിമർശനം. ആലപ്പുഴയിലെയും കോട്ടയത്തെയും ജില്ലാ കമ്മിറ്റികളിലാണ് മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരെയും മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്കുമെതിരെ വിമർശനമുയർന്നത്.മന്ത്രിമാരായ വീണ ജോർജ്ജ് ,കെ രാജൻ പി പ്രസാദ് തുടങ്ങിയവരുടെ പ്രവർത്തനം ഇടതു പക്ഷത്തിന്റെ പ്രഖ്യപിത നിലപാടുകൾക്കെതിരാണെന്നു കോട്ടയം ജില്ലാകമ്മറ്റിയിൽ വിമർശനമുണ്ടായി , ആരോഗ്യവകുപ്പ് ഭരിക്കുന്നത് വീണയോ അതോ ജോർജ്ജോ എന്നതിൽ ആളുകൾക്ക് സംശയമുണ്ട് . നവകേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രി തോമസ് ചാഴികാടനെ പരസ്യമായി തിരുത്തിയ നടപടി അനുചിതമായി. മുഖ്യമന്ത്രിയുടെ വാക്കുകൾ കേരളാ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അതൃപ്തിയ്ക്ക് കാരണമായി. പാർട്ടി സെക്രട്ടറിയുടെ പത്രസമ്മേളനങ്ങൾ വിശ്വസിനീയമായിരുന്നില്ലെന്നും മന്ത്രിമാരുടെ പ്രകടനം മികച്ചതല്ലെന്നും സ്ഥാനാർത്ഥി നിർണയം പാളിയെന്നും വിമർശനമുണ്ടായി. ക്ഷേമ പെൻഷനുകൾ അടക്കം അടിസ്ഥാന വർഗ്ഗത്തിന് ഗുണമുണ്ടാകുന്ന എല്ലാം നിലച്ചത് വലിയ തിരിച്ചടിയുണ്ടാക്കിയതായും കോട്ടയം ജില്ലാകമ്മറ്റിയിൽ വിലയിരുത്തി

ആലപ്പുഴയിൽ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയെന്നും കെ സി വേണുഗോപാൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വിജയിക്കുകയും എ എം ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമായിരുന്നുവെന്നും ജില്ലാകമ്മറ്റി വിലയിരുത്തി എ എം ആരിഫ് ദുർബല സ്ഥാനാർത്ഥിയായിരുന്നു. ആരിഫിന്റെ സ്ഥാനാർത്ഥിത്തത്തോടെ അവിടെ തോൽവി ഉറപ്പായി. ഐസക്കിനെ ആലപ്പുഴയിൽ മത്സരിപ്പിക്കണമായിരുന്നുവെന്നും ജില്ല സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു.അതേസമയം ഒന്നാം പിണറായി സർക്കാരിന്റെ സാമ്പത്തിക നയങ്ങളാണ് സംസ്ഥാനം ഇന്നനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും . നികുതിവരുമാനം മുഴുവൻ സർക്കാർ ജീവനക്കാർക്ക് വീതിച്ചുകൊടുത്തതോടെ സേവന പ്രവത്തനങ്ങൾക്ക് പണം കണ്ടെത്താൻ കഴിയാത്ത സ്ഥിയിലെത്തിച്ചു .കർഷകരെയും .

മുതിർന്ന നേതാക്കളായ ഇ പി ജയരാജനും എ കെ ബാലനും നേരെ വിമർശനം ഉയർന്നു. ജാവദേക്കറെ കണ്ടെന്ന ഇ പി ജയരാജന്റെ തിരഞ്ഞെടുപ്പ് ദിവസത്തെ പ്രതികരണം ബിജെപിക്ക് ഗുണം ചെയ്തു. പാർട്ടിയുടെ അഭിപ്രായം പറയാൻ എ കെ ബാലനെ ആരും ഏൽച്ചിട്ടില്ലെന്നും വിമർശനമുണ്ടായി.എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്ക് പിഴവുണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി ഇടതുപക്ഷത്തോടൊപ്പമാണെന്നും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. ഈഴവ വോട്ടുകൾ മാത്രമല്ല പാർട്ടിക്ക് നഷ്ടമായത്. മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും കയർ തൊഴിലാളികളും ഉൾപ്പടെ അടിസ്ഥാന വർഗം തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തു നിന്നകന്നു നിന്നുവെന്നും യോഗം വിലയിരുത്തി.

You might also like

-