ജോസ് കെ മാണിയുടെ എൽ ഡി എഫ് പ്രവേശനം കാനംരാജേന്ദ്രനുമായി സി പി ഐ എം നേതാക്കൾ ചർച്ച നടത്തു
ജോസ് കെ.മാണി പക്ഷത്തിന്റെ ജനപിന്തുണ ചോദ്യം ചെയ്ത് കഴിഞ്ഞദിവസം കാനം രാജേന്ദ്രന്‍ പരസ്യമായി കടുത്ത വാക്കുകള്‍ പറഞ്ഞതിനുപിന്നാലെ തന്നെ സിപിഎം നേതൃത്വം അനുനയ നീക്കം തുടങ്ങിയിരുന്നു
യുഡി എഫ് ൽ നിന്നും പുറത്താക്കിയ ജോസ് കെ മാണി വിഭാഗത്തെ ഇടതു മുന്നണിയിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട് സി പി ഐ എം നേതാക്കൾ സി പി ഐ സംസ്ഥാന സെകട്ടറി കാനം രാജേന്ദ്രനെ കാണും ജോസ് വിഭാഗത്തെ മുന്നണിയിൽ എടുക്കുന്നതിനെ കാനം രാജേന്ദ്രൻ എതിർത്തു കൊണ്ടിയിരിക്കുന്ന സാഹചര്യത്തിലാണ് കാനത്തെ അനുന്നയിപ്പിക്കാൻ സി പി ഐ എം തീരുമാനിച്ചത് കാനവും മായി ചർച്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണനെയും സംസ്ഥാന സെകട്ടറിയേറ്റ് ചുമതലപ്പെടുത്തി
ജോസ് കെ.മാണി പക്ഷത്തിന്റെ ജനപിന്തുണ ചോദ്യം ചെയ്ത് കഴിഞ്ഞദിവസം കാനം രാജേന്ദ്രന്‍ പരസ്യമായി കടുത്ത വാക്കുകള്‍ പറഞ്ഞതിനുപിന്നാലെ തന്നെ സിപിഎം നേതൃത്വം അനുനയ നീക്കം തുടങ്ങിയിരുന്നു. സിപിഐയുടെ ആശങ്കകള്‍ തീര്‍ക്കാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും സിപിഎം നേതൃത്വം കാനവുമായി സംസാരിക്കുകയും ചെയ്തു. താന്‍ പരസ്യമായി പറഞ്ഞ നിലപാടില്‍ തന്നെ ആദ്യചര്‍ച്ചയില്‍ കാനം ഉറച്ചുനിന്നു. തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും സിപിഐ നിലപാട് ചര്‍ച്ചയായി. സിപിഐയെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുന്നതിനും ഉഭയകക്ഷി ചര്‍ച്ച നടത്തുന്നതിനും തുടര്‍ന്ന് തീരുമാനിച്ചു. സിപിഐക്കുകൂടി സമ്മതമായ ഫോര്‍മുല വൈകാതെ രൂപപ്പെടുമെന്നുതന്നെയാണ് സിപിഎം നേതൃത്വത്തിന്റെ പ്രതീക്ഷ. ഒറ്റയ്ക്ക് മല്‍സരിച്ച 1965ലെ തിരഞ്ഞെടുപ്പ് ഫലം എല്ലാവര്‍ക്കും ഓര്‍മയുണ്ടല്ലോ എന്ന കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തോട് അതേനിലയില്‍ പ്രതികരിക്കാന്‍ കാനം തയ്യാറായില്ല.
സിപിഐയുമായി ചര്‍ച്ച നടത്തിയേ ജോസ് കെ.മാണിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കൂ എന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ചൂണ്ടിക്കാണിച്ചപ്പോള്‍ അതൊക്കെ അവിടെ പറയാം എന്നായിരുന്നു കാനത്തിന്റെ മറുപടി. ജോസ് കെ.മാണിയുമായി ചര്‍ച്ച നടത്തിയില്ലെന്നാണ് സിപിഎമ്മിന്റെ പരസ്യനിലപാടെങ്കിലും ഇരുകൂട്ടരുമായുള്ള ആശയവിനിയമം സജീവമാണെന്നാണ് സൂചന. കേരളകോണ്‍ഗ്രസ് പാര്‍ട്ടിയും ചിഹ്നവും ആരുടേത് എന്ന തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി വരുന്നതോടെ ജോസ് കെ.മാണി പക്ഷത്തിന് പരസ്യനിലപാടെടുക്കേണ്ടിവരുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.