സിപിഐഎമ്മും എസ്എഫ്‌ഐയും വഴിയില്‍ കെട്ടിയ ചെണ്ട അല്ല , എ കെ ബാലന്‍

എസ്എഫ്‌ഐയെ വളര്‍ത്തിയത് ഞങ്ങളാണ്.' എ കെ ബാലന്‍ പറഞ്ഞു. തിരുത്തേണ്ടത് തിരുത്താന്‍ എസ്എഫ്‌ഐക്ക് കഴിയും. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും പിശക് ഉണ്ടെങ്കിലും തിരുത്തുമെന്നും എ കെ ബാലന്‍ പറഞ്ഞു.

0

തിരുവനന്തപുരം| സി പി ഐ നെയും സ് എഫ് ഐ യും രൂക്ഷമായി വിമര്ശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി സിപിഐഎം നേതാവ് എ കെ ബാലന്‍. സിപിഐഎമ്മും എസ്എഫ്‌ഐയും വഴിയില്‍ കെട്ടിയ ചെണ്ട അല്ലെന്ന് എ കെ ബാലന്‍ പറഞ്ഞു .
‘മുന്നണിക്കുള്ളിലുള്ളയാളായാലും പുറത്തുള്ളയാളായാലും ശരി, എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ല. ഒരു വിദ്യാര്‍ത്ഥി സംഘടനയെ പേപ്പട്ടിയാക്കി തല്ലികൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് സമ്മതിക്കില്ല. എസ്എഫ്‌ഐയെ വളര്‍ത്തിയത് ഞങ്ങളാണ്.’ എ കെ ബാലന്‍ പറഞ്ഞു. തിരുത്തേണ്ടത് തിരുത്താന്‍ എസ്എഫ്‌ഐക്ക് കഴിയും. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും പിശക് ഉണ്ടെങ്കിലും തിരുത്തുമെന്നും എ കെ ബാലന്‍ പറഞ്ഞു.പുതിയ എസ്എഫ്‌ഐക്കാര്‍ ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെന്നും തിരുത്താന്‍ തയ്യാറാകണം എന്നും ബിനോയ് വിശ്വം വിമര്‍ശിച്ചിരുന്നു

You might also like

-