കേന്ദ്രഏജൻസികളുടെ അന്വേഷണം രാഷ്ട്രീയപ്രതിയോഗികളെ ലക്‌ഷ്യം വച്ച് പ്രക്ഷോപവുമായി സി പി ഐ എം
ഈ മാസം 16 ന് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കും.
തിരുവനന്തപുരം :രാഷ്ട്രീയപ്രതിയോഗികളെ ലക്‌ഷ്യം വച്ചുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങൾക്കെതിരെ സിപിഐഎംപ്രക്ഷോപത്തിലേക്ക് . അന്വേഷണങ്ങള്‍ രാഷ്ട്രീയ പ്രേരിതം ആകുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രിയാണ്.
സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് ഇതിന്റെ സൂചനയായാണ് സിപിഐഎം കാണുന്നത്. ഇത് തുറന്നുകാട്ടാനും പ്രതിരോധിക്കാനും നടപടി വേണമെന്നും സിപിഐഎം സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 16 ന് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കും.
കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞു. അന്വേഷണ ഏജന്‍സികള്‍ അതിരുകടക്കുന്നുവെന്നതാണ് കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.കേന്ദ്ര അന്വേഷത്തിനെതിരെ സമാനമായ അഭിപ്രായമാണ് സി പി ഏയ് നേതൃത്തത്തിനുമുള്ളത്