നേതാക്കൾ ശൈലി മാറ്റണം സിപിഎം, തിരുത്തൽ ആവശ്യം

ജനങ്ങളുമായുള്ള അകല്‍ച്ച ഒഴിവാക്കി അവരോട് അടുക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്ന് സെക്രട്ടേറിയറ്റില്‍ സംസാരിച്ച നേതാക്കൾ പറഞ്ഞു തിരുവനന്തപുരത്ത് ആരംഭിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് നേതാക്കളുടെ നിലവിലെ പ്രവര്‍ത്തനശൈലിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്

0

തിരുവനന്തപുരം: പാര്‍ട്ടിയുടെ ജജനങ്ങൾക്കിടയിലുള്ള പ്രവർത്തനങ്ങൾക്ക് നേതാക്കളുടെ ശൈലീമാറ്റം അനിവാര്യമാണെന്ന് സിപിഎം വിലയിരുത്തല്‍. നേതാക്കള്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും പാര്‍ട്ടി നേതാക്കളുടെ നിലവിലെ പെരുമാറ്റം ജനങ്ങളില്‍ അകല്‍ച്ച സൃഷ്ടിക്കുന്നതാണെന്നും സെക്രട്ടേറിയറ്റില്‍ വിലയിരുത്തി . ജനങ്ങളുമായുള്ള അകല്‍ച്ച ഒഴിവാക്കി അവരോട് അടുക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്ന് സെക്രട്ടേറിയറ്റില്‍ സംസാരിച്ച നേതാക്കൾ പറഞ്ഞു തിരുവനന്തപുരത്ത് ആരംഭിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് നേതാക്കളുടെ നിലവിലെ പ്രവര്‍ത്തനശൈലിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്,തെറ്റുതിരുത്തലാണ് യോഗങ്ങളുടെ മുഖ്യ അജണ്ട. സംഘടനാതലത്തിലും ഭരണതലത്തിലും വരുത്തേണ്ട മാറ്റങ്ങൾക്കും രൂപം നൽകും. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് തിരുത്തൽ നടപടികളിലേക്ക് സിപിഐഎം കടക്കുന്നത്. തെറ്റുതിരുത്തലിന്റെയും സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വകുപ്പുതിരിച്ചുള്ള വിലയിരുത്തലിന്റെയും കരട് തയാറാക്കുകയാണ് മൂന്ന് ദിവസം നീളുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ദൗത്യം

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇന്ന് റിപ്പോർട്ട് അവതരിപ്പിച്ചു. വകുപ്പുകളുടെ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് മന്ത്രിമാരും യോഗത്തിൽ വെച്ചിട്ടുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാനും, നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാനുമുള്ള പദ്ധതികൾ യോഗങ്ങൾ തയ്യാറാക്കും. സംഘടനാതലത്തിൽ വരുത്തേണ്ട മാറ്റങ്ങളിലും വിശദമായ ചർച്ചയുണ്ടാകും

സിപിഎം കൊല്‍ക്കത്ത പ്ലീനത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലായില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. തെറ്റുതിരുത്തലിനായി കരട് രേഖകളില്‍ ചര്‍ച്ച ആരംഭിക്കുകയും ചെയ്തു. പാര്‍ട്ടിയിലേക്ക് വിവിധ വിഭാഗങ്ങളെ മുന്‍പത്തെ പോലെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെന്ന വിലയിരുത്തല്‍ യോഗത്തിലുണ്ടായി. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാവുന്നില്ല. നിരന്തരം ശ്രമിച്ചിട്ടും പാര്‍ട്ടിയിലെ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും സാധിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നു

You might also like

-