എ വിജയരാഘവന്റെ വിവാദ പ്രസ്താവനയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം.

സംഭവത്തില്‍ വിജയരാഘവന്‍ മാപ്പുപറയണോ, ഖേദം പ്രകടിപ്പിക്കണോ എന്ന കാര്യത്തില്‍ സെക്രട്ടറിയേറ്റ് തീരുമാനം വ്യക്തമാക്കിയില്ല.

0

എ വിജയരാഘവന്റെ വിവാദ പ്രസ്താവനയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. വിജയരാഘവന് പാളിച്ചപറ്റിയെന്നും പക്വത കാണിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. വിജയരാഘവന്‍ മാത്രമല്ല, നേതാക്കള്‍ പൊതുവേ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു. പ്രസംഗങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശവും സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നോട്ടുവെച്ചു. അതേസമയം, സംഭവത്തില്‍ വിജയരാഘവന്‍ മാപ്പുപറയണോ, ഖേദം പ്രകടിപ്പിക്കണോ എന്ന കാര്യത്തില്‍ സെക്രട്ടറിയേറ്റ് തീരുമാനം വ്യക്തമാക്കിയില്ല.

You might also like

-