സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് ഇന്ന് എറണാകുളത്ത് തുടക്കം

സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് പതാക ഉയരുമ്പോൾ, ചരിത്രപരമായ ഒരു കൂടിച്ചേരലിനാണ് കൊച്ചി നഗരം സാക്ഷിയാകുന്നത്. പ്രവർത്തന റിപ്പോർട്ടിന് പുറമേ, കേരള വികസനം ലക്ഷ്യമിട്ടുള്ള നയരേഖയും ചർച്ച ചെയ്യുന്നു എന്നതാണ് എറണാകുളം സമ്മേളനത്തിന്റെ പ്രത്യേകത.

0

കൊച്ചി | സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് ഇന്ന് എറണാകുളത്ത് തുടക്കമാകും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും .സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും
പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ വികസന നയരേഖയും അവതരിപ്പിക്കും.ഇടതു സർക്കാറിന് ചരിത്രത്തിലാദ്യമായി തുടർഭരണം ലഭിച്ചതിന്‍റെ ആത്മവിശ്വാസത്തോടെയാണ് സി പി എം നേതൃത്വം വീണ്ടും സമ്മേളന നഗരിയിലേക്ക് എത്തുന്നത്. മറൈൻ ഡ്രൈവിൽ ചെങ്കോട്ടയുടെ മാതൃകയിലൊരുക്കിയ സമ്മേളന നഗരിയിൽ ഇന്ന് പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പൊതു സമ്മേളന നഗരിയിൽ ഇത്തവണ പതാക ഉയർത്തലുണ്ടാകില്ല. ബി രാഘവൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരയാണ് ഉദ്ഘാടനം ചെയ്യുക. 400 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള 50 ഓളം നിരീക്ഷകരുമുണ്ടാകും. സമ്മേളന പ്രതിനിധികൾക്കായി ജില്ലയിലെ 10 ഹോട്ടലുകളിലാണ് താമസം ഒരുക്കിയിട്ടുള്ളത്.

സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് പതാക ഉയരുമ്പോൾ, ചരിത്രപരമായ ഒരു കൂടിച്ചേരലിനാണ് കൊച്ചി നഗരം സാക്ഷിയാകുന്നത്. പ്രവർത്തന റിപ്പോർട്ടിന് പുറമേ, കേരള വികസനം ലക്ഷ്യമിട്ടുള്ള നയരേഖയും ചർച്ച ചെയ്യുന്നു എന്നതാണ് എറണാകുളം സമ്മേളനത്തിന്റെ പ്രത്യേകത.
കീഴ്ഘടകങ്ങളിൽ സമ്മേളനങ്ങളും ചർച്ചകളും യഥാസമയം പൂർത്തിയാക്കിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് പാർട്ടി കടക്കുന്നത്. ഏത് പ്രതിസന്ധി ഘട്ടത്തിലും സംഘടനാപരമായ നടപടികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ(എം) ഒരിക്കൽ കൂടി തെളിയിക്കുകയാണ്.

കൃത്യമായ ഇടവേളയിൽ സമ്മേളനങ്ങളും, സംഘടനാ തെരഞ്ഞെടുപ്പും ജനാധിപത്യപരമായി സംഘടിപ്പിക്കുന്ന അപൂർവ്വം രാഷ്ട്രീയ പാർട്ടികളിലൊന്നാണ് ഇന്ന് സിപിഐഎം. ബ്രാഞ്ച് തലം മുതൽ ആരംഭിച്ച സമ്മേളനങ്ങൾ, ലോക്കൽ ഏരിയ ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്. മറ്റൊരു പാർട്ടിക്കും അവകാശപ്പെടാനാവാത്തതാണ് ഈ സവിശേഷത.
ഏത് പ്രതിസന്ധി ഘട്ടത്തിൽ സംഘടനാ പരമായ നടപടിക്രമങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കൊവിഡ് കാലത്ത് ഈ പാർട്ടി തെളിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചുതന്നെ ജില്ലാ സമ്മേളനങ്ങൾ വരെ പൂർത്തിയാക്കി.

കൊവിഡ് വ്യാപനം രൂക്ഷമായ ദിവസങ്ങളിൽ സമ്മേളന ദിവസങ്ങൾ വെട്ടിച്ചുരുക്കി മാതൃക കാട്ടി. മറ്റൊരു സവിശേഷത കൂടിയുണ്ട് എറണാകുളം സമ്മേളനത്തിന്. പ്രവർത്തന റിപ്പോർട്ടിന് പുറമേ നവകേരള സൃഷ്ടിക്കായുള്ള നയരേഖയും ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് നയരേഖ അവതരിപ്പിക്കുന്നത്.
25 വർഷത്തെ കേരളത്തിന്റെ വികസനം എന്തായിരിക്കണമെന്നതിന്റെ രൂപരേഖയാണ് സമ്മേളനം തയ്യാറാക്കുന്നത് . ജനങ്ങൾ വിശ്വാസ്യതയോടെ ഏൽപ്പിച്ച തുടർ ഭരണത്തിന്റെ ഉത്തരവാദിത്തം പാർട്ടി നേതൃത്വം ഗൗരവത്തോടെ ഏറ്റെടുത്തിരിക്കുന്നു എന്ന് വ്യക്തം.

ദേശീയ സാർവ്വദേശീയ സാഹചര്യങ്ങളും വിശദമായി തന്നെ സമ്മേളനത്തിൽ ചർച്ചയാവും. രാജ്യത്ത് അനുദിനം വളർന്നു വരുന്ന ഫാസിസ്റ്റ് ഭീഷണിയും ജനങ്ങളെ അണിനിരത്തി അതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളും സമ്മേളനം പരിശോധിക്കും.
അഖിലേന്ത്യാ സമ്മേളനമായ പാർട്ടി കോൺഗ്രസിന് ഇക്കുറി ആതിഥേയത്വം വഹിക്കുന്നത് കേരളത്തിലെ കണ്ണൂരാണ്. സംസ്ഥാന സമ്മേളന നടപടി ക്രമങ്ങൾ മാർച്ച് 4 ന് പൂർത്തിയാകുന്നതോടെ പാർട്ടി കോൺഗ്രസിനുള്ള ഒരുക്കങ്ങളിലേക്ക് നേതൃത്വം കടക്കും

You might also like

-