വൈദ്യുതി വിളക്കുകൾ അണക്കാനുള്ള ആഹ്വാനം ഏറ്റെടുക്കരുതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ
രാജ്യത്ത് രാത്രി ഒൻപത് മിനിറ്റ് വൈദ്യുതി വിളക്കുകൾ അണക്കാനുള്ള ആഹ്വാനം അപകടകരമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ
രാജ്യത്ത് രാത്രി ഒൻപത് മിനിറ്റ് വൈദ്യുതി വിളക്കുകൾ അണക്കാനുള്ള ആഹ്വാനം അപകടകരമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. നാഷണൽ ഗ്രിഡ് തകരാറിലാകുക വഴി അതിന്റെ പരിണിത ഫലം അനുഭവിക്കുക ആശുപത്രികളാണ്. കൊറോണയ്‌ക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരും രോഗികളുമാണ് ഇതിലൂടെ ബുദ്ധിമുട്ടിലാകുക.. നാടിനെ സ്വയം ഇരുട്ടിലാക്കുന്ന ഈ ആഹ്വാനം പ്രധാനമന്ത്രി പിൻവലിക്കണം. ഗ്രിഡ് തകരാറിലായാൽ വൈദ്യുതി രാജ്യത്ത് ഉണ്ടാകില്ല. പിന്നീട് വൈദ്യുതി ഗ്രിഡ് പുനഃസ്ഥാപിക്കുന്നത് വരെ മഹാമാരിയോട് പോരാടാൻ സാധിക്കില്ല. ലോക്ക് ഡൗണിലും കൊറോണയിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന രാജ്യത്തിന് ഇതൊരു റിസ്‌ക്ക് ആണ്. ഇതൊരിക്കലും ഏറ്റെടുക്കരുതെന്നും പാർട്ടി. അതിനാൽ ഈ ആഹ്വാനം പ്രധാനമന്ത്രി പിൻവലിക്കണമെന്ന് പ്രസ്താവനയിൽ പൊളിറ്റ് ബ്യൂറോ വ്യക്തമാക്കുന്നു.