കുഴല്‍പ്പണകേസില്‍ സിപിഐഎം പ്രവര്‍ത്തകനെ ചോദ്യം ചെയ്യുന്നു
കൊടുങ്ങല്ലർ എസ്.എൻ.പുരത്തെ സിപിഎം പ്രവർത്തകനായ റെജിലിനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്.
തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ സിപിഎം പ്രവർത്തകനെ പോലീസ് ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലർ എസ്.എൻ.പുരത്തെ സിപിഎം പ്രവർത്തകനായ റെജിലിനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. തൃശ്ശൂർ പോലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യൽ .
കുഴൽപ്പണം കവർച്ചകേസിലെ പ്രതികൾക്ക് സഹായം ചെയ്തത് റെജിനാണെന്ന് പോലീസ് സംശയിക്കുന്നു. കവർച്ചയ്ക്ക് ശേഷം പ്രതികൾ സഹായം തേടിയെത്തിയത് റെജിലിൻറെ അടുത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കള്ളപ്പണക്കവർച്ചാകേസിലെ മുഖ്യപ്രതിയായ രഞ്ജിത്തുമായി റെജിലിന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്.
കവർച്ചയ്ക്ക് ശേഷമുള്ള അടുത്ത നീക്കങ്ങൾ റെജിലുമായാണ്നു രജ്ഞിത്ത് ആലോചിച്ചത്. റെജിൽ ചെയ്ത സഹായങ്ങൾക്ക് പകരം രഞ്ജിത്ത് മൂന്നരലക്ഷം രൂപ ഇയാൾക്ക് നൽകുകയും ചെയ്തു. ബി.ജെ.പി പ്രവർത്തകരായ സത്യേഷിനേയും പ്രമോദിനേയും കൊന്ന കേസിലെ പ്രതി കൂടിയാണ് റെജിൽ.
അതേസമയം കേസിൽ ബിജെപി നേതാക്കളെ വേട്ടയാടുന്ന പോലീസ് നിലപാടിനെതിരെ സംസ്ഥാന നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സി പി എം പ്രവർത്തകനെ ചോദ്യം ചെയ്യുന്നത് സർക്കാരിനേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിയേക്കും