ചൊക്രമുടി ഭൂമി കൈയേറ്റത്തിന് മന്ത്രിക്കും സി പി ഐ നേതാക്കൾക്കും പങ്ക് വെളിപ്പെടുത്തലുമായി സി പി ഐ ജില്ലാ കൗൺസിൽ അംഗം
ഇടുക്കിയിൽ സാധാരണ മനുഷ്യർക്ക ലൈഫ് ഭാവന പദ്ധതി പ്രകാരം അനുവദിക്കപ്പെട്ട സ്ഥലത്തുപോലും നിർമ്മാണ അനുമതി ലഭിക്കാത്ത സ്ഥലത്താണ് 50 ഏക്കറോളം സർക്കാർ ഭൂമിയിൽ മന്ത്രിയിടപെട്ടു നിർമാണാനുമതി നൽകിയത് അതും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളതിൽ ..?.മന്ത്രിക്ക് പങ്കില്ലെങ്കിൽ എങ്ങനെയാണ് ഇത് നടക്കുന്നത് വിനു സ്കറിയചോദിച്ചു
വിനു സ്കറിയുടെ വെളിപ്പെടുത്തലിന്റെ പൂർണ്ണ രൂപം വിഡിയോ
മൂന്നാർ | ചൊക്രമുടി ഭൂമി കയ്യേറ്റത്തിന് റവന്യൂ മന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് സി പി ഐ മുൻ ഇടുക്കി ജില്ലാകൗൺസിൽ അംഗം വിനു സ്കറിയ . കയ്യേറ്റത്തിനെതിരെ പ്രതികരിച്ചതിന് തന്നെ പാർട്ടിയിൽ നിന്നു തന്നെ പുറത്താക്കി.ചൊക്രമുടി ഭൂമികയ്യേറി വ്യാജപട്ടയം ഉണ്ടാക്കി വില്പന നടത്തിയ ആലുവ സ്വദേശി മൈജോ ജോസഫ് അടിമാലി സ്വദേശി സിബി ജോസഫും മുൻപ് മൂന്നാറിൽ ഭൂമികയ്യേറ്റത്തിൽ പിടിക്കപ്പെട്ടിട്ടുള്ള ആളുകളാണ് . കയ്യേറ്റക്കാരനായ എറണാകുളം സ്വദേശി മൈജോ ജോസഫ് ആലുവ സ്വദേശിയും സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗമായ കമല സദാനന്ദനും ഭൂമി ഇപ്പോൾ കൈവശം വച്ചിട്ടുള്ള അടിമാലി സ്വദേശി സിബി ജോസഫുമായി ഗൂഢാലോചന നടത്തിയാണ് ചൊക്രമുടിയിലെ ഭൂമിയിൽ കയ്യേറ്റം നടത്തുന്നത് .
ഭൂമി കൈയേറ്റത്തിന് പ്രാദേശികമായി എതിർപ്പുണ്ടാകാതിരിക്കാനും ഇടുക്കിയിലെ റവന്യൂ ഉദ്യോഗസ്ഥരെ പാട്ടിലാക്കാക്കുന്നതുനുമായി . സി പി ഐ ജില്ലാ സെക്രട്ടറി സലിംകുമാറിനെയും സംസ്ഥാന കൗൺസിൽ അംഗം ജയാ മധുവിനെയും , അടിമാലി മണ്ഡലം സെക്രട്ടറി കെ എം ഷാജിയേയും ഭൂമി കൈയേറ്റത്തിൽ ഒപ്പം കൂട്ടി പങ്കാളികളാക്കുകയായിരുന്നു . ചൊക്രമുടിയിലെ റവന്യൂ ഉടമസ്ഥയിലുള്ള ഭൂമിയിൽ കയ്യേറാൻ ആരംഭിക്കുന്നത് ഇങ്ങനെയാണ് . ഭൂമി വിറ്റു കിട്ടുന്ന തുകയുടെ മൂന്നിൽ ഒരു ഭാഗം സി പി ഐ നേതാക്കൾ വാഗ്‌ദാനം ചെയ്തായിരുന്നു ഭൂമി കച്ചവടം നടത്തിയിരുന്നതെന്നും വിനു സ്കറിയ പറഞ്ഞു .
“ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട പണ ഇടപാടിൽ സിബി ജോസഫ് വീഴ്ചവരുത്തിയതിനെ തുടർന്ന് ചൊക്രമുടിയിൽ സ്ഥലം വാങ്ങിവർ തന്റെയടുത്ത് പരാതിയായി വന്നപ്പോഴാണ് ചൊക്രമുടിയിലെ ഭൂമി കൈയേറ്റത്തിലെ സി പി ഐ പാർട്ടി ബന്ധം മനസിലാകുന്നത് . ഈ വിവരം താൻ ഉൾപ്പെട്ട സി പി ഐ ജില്ലാ കമ്മറ്റിയിൽ ഉന്നയിച്ചപ്പോൾ സഖാവ് ഇക്കാര്യത്തിൽ ഇടപെടേണ്ടന്നാണ് ജില്ലാ സെക്രട്ടറി സലിം കുമാർ പറഞ്ഞത് .തന്നോടൊപ്പം ഭൂമി കൈയേറ്റത്തിനെതിരെ പാർട്ടിയിൽ ആരോപണം ഉന്നയിച്ചവരെ പലവിധത്തിൽ പാർട്ടി സെക്രട്ടറി ഇടപെട്ടു നിശ്ശബദ്ധരാക്കി ” വിനു സക്കറിയ പറഞ്ഞു
“ചൊക്രമുടിയിലെ ഭൂമി വില്പനയിൽ നേതാക്കൾക്ക് വേണ്ടി കൈയ്യേറ്റക്കാർ ഒഴുക്കിയിട്ടുള്ളത് കള്ളപണമെന്നാണ് വിവരം ലഭിച്ചിട്ടുള്ളത് , കയ്യേറ്റവുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടി എടുത്ത് പ്രശ്‌നംഅവസാനിപ്പിച്ചിരിക്കുകയാണ് സർക്കാർ . ഭൂമിയിലെ നിർമ്മാണ പ്രവർത്തി ആരംഭിക്കുന്നതിനുള്ള അനുമതിക്കായി റവന്യൂ മന്ത്രിയുടെ വീട്ടിലും മന്ത്രി മന്ദിരത്തിലും മന്ത്രിയുടെ ഓഫീസിലും പ്രതികൾക്കൊപ്പം സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം കമല സദാനന്ദനും,സംസ്ഥാന കൗൺസിൽ അംഗം ജയാ മധു,സി പി ഐ ജില്ലാ സെക്രട്ടറി സലികുമാർ അടിമാലി മണ്ഡലം സെക്രട്ടറി കെ എം ഷാജി തുടങ്ങിയവർ എത്തിയിട്ടുണ്ട് ,ഇത് മനസ്സിലാകണമെങ്കിൽ മന്ത്രിയുടെ ഓഫീസിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചൽ മതിയാകും ,നേതാക്കളുടെ ഭൂമി കൈയേറ്റം സംബന്ധിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തെ നേരികണ്ടു പരാതി ബോധിപ്പിക്കുകയുണ്ടായി .യാതൊരു നടപടിയും എടുക്കാത്തതിനെത്തുടർന്നു സംസ്ഥാന സെക്രട്ടറിക്ക് രേഖമൂലം പരാതി നൽകി ,എന്നാൽ താൻ നൽകിയ പരാതിയിൽ യാതൊരു നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല . താൻ ആർക്കെതിരെ പരാതി ഉന്നയിച്ചോ അവർക്ക് തന്നെ പരാതി അയച്ചുകൊടുത്തു. പിന്നീട് പാർട്ടിയിൽ നിന്നും അടിസ്ഥാന രഹിതമായ കാരണം പറഞ്ഞു തന്നെ പുറത്താക്കുകയാണുണ്ടായത് . ചൊക്രമുടിയിലെ കൈയേറ്റത്തിൽ സി പി ഐ നേതാക്കൾക്ക് പങ്കുള്ള കാര്യം ബിനോയി വിശ്വത്തിന് അറിവുള്ളതാണ് . കൈയേറ്റത്തിൽ വ്യാജരേഖ ചമക്കുന്നതിനടക്കം മന്ത്രിയുടെ ഓഫീസിന് പങ്കുണ്ട് .ആയതിനാൽ ചൊക്രമുടികൈയേറ്റവുമായി ഇപ്പോൾ നടക്കുന്ന അന്വേഷണം കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് . ആയതിനാൽ കൈയേറ്റം സംബന്ധിച്ചു ജുഡീഷ്യൽ അന്വേഷണത്തെ വേണം. ഇടുക്കിയിൽ സാധാരണ മനുഷ്യർക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിക്കപ്പെട്ട സ്ഥലത്തുപോലും നിർമ്മാണ അനുമതി ലഭിക്കാത്ത സ്ഥലത്താണ് 50 ഏക്കറോളം സർക്കാർ ഭൂമിയിൽ മന്ത്രിയിടപെട്ടു നിർമാണാനുമതി നൽകിയത് അതും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളതിൽ ..?.മന്ത്രിക്ക് പങ്കില്ലെങ്കിൽ എങ്ങനെയാണ് ഇത് നടക്കുന്നത് വിനു സ്കറിയചോദിച്ചു
ചൊക്രമുടിയിലെ കൈയേറ്റ ഭൂമി സെന്റിന് നാലുമുതൽ ആറു ലക്ഷം രൂപക്ക് വരെയാണ് വില്പന നടത്തിയിട്ടുള്ളത് . ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം ഒഴുക്കിയിട്ടുണ്ട് .കേസിൽ ഇ ഡി പോലുള്ള ഏജൻസികളുടെ അന്വേഷണമാണ് വേണ്ടത് . കേസിൽ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് താൻ പരാതി നൽകിയിട്ടുണ്ട് നടപടിയുണ്ടായിട്ടില്ലങ്കിൽ കോടതിയെ സമീപിക്കുമെന്നും വിനു സ്കറിയ കൂട്ടിച്ചേർത്തു .