സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു തൃശൂരില്‍ വി എസ് സുനില്‍കുമാർ വയനാട്ടിൽ അനിരാജ

തിരുവനന്തപുരത്ത് മുന്‍ എം പി പന്ന്യന്‍ രവീന്ദ്രനും മാവേലിക്കരയില്‍ പുതുമുഖം സി എ അരുണ്‍കുമാറും വയനാട്ടില്‍ ദേശീയ നേതാവ് ആനി രാജയും മത്സരിക്കും. സംസ്ഥാന കൗണ്‍സിലിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

0

തിരുവനന്തപുരം|ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ത്രികോണ പോരാട്ടം നടക്കുന്ന തൃശൂരില്‍ മുന്‍ മന്ത്രി വി എസ് സുനില്‍കുമാർ മത്സരിക്കും . തിരുവനന്തപുരത്ത് മുന്‍ എം പി പന്ന്യന്‍ രവീന്ദ്രനും മാവേലിക്കരയില്‍ പുതുമുഖം സി എ അരുണ്‍കുമാറും വയനാട്ടില്‍ ദേശീയ നേതാവ് ആനി രാജയും മത്സരിക്കും. സംസ്ഥാന കൗണ്‍സിലിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എല്‍ഡിഎഫില്‍ 4 സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. 15 സീറ്റുകളില്‍ സിപിഎമ്മും ഒരിടത്ത് കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമാണ് മത്സരിക്കുന്നത്.

ഇത്തവണ തൃശൂരില്‍ എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കും. ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ യുഡിഎഫ് തന്നെയാണ് പ്രധാന എതിരാളി. എന്നുവെച്ച് ബിജെപി സ്ഥാനാര്‍ത്ഥി മോശക്കാരനാണെന്ന് പറയാനാകില്ലെന്നും വിജയം എല്‍ഡിഎഫിനൊപ്പമാണെന്നും.സുനിൽകുമാർ പറഞ്ഞു .

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തായിപ്പോയ തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനെ തന്നെ പോരാട്ടത്തിനിറക്കിയതിലൂടെ സിപിഐ ലക്ഷ്യമിടുന്നത് വലിയ മുന്നേറ്റമാണ്. 2005ൽ പി കെ വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിലൂടെയാണ് പന്ന്യന്‍ തിരുവനന്തപുരത്ത് നിന്ന് ആദ്യമായി ലോക്‌സഭയിലെത്തിയത്.

You might also like

-