ജോസ് കെ മാണിയുടെ നിലപാട് മാറ്റം ഇടതു പക്ഷത്തിന് ഗുണം ചെയ്യും മുന്നണി പ്രവേശനം എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ

39 വർഷം യു.ഡി.എഫിന്‍റെ ഭാഗമായ മാണി വിഭാഗം വിട്ട് പോയത് തൃപ്തികരമല്ലാത്ത കാര്യങ്ങൾ കൊണ്ടാണ്. യു.ഡി.എഫിന്‍റെ ഭാഗമായി നിന്നപ്പോഴാണ് അവരെ എതിർത്തത് . എൽ.ഡി.എഫ് ശരിയെന്ന് പറയുമ്പോൾ എന്തിന് എതിർക്കണം.

0

തിരുവനതപുരം : ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ. എൽ.ഡി.എഫിന്‍റെ പൊതുനിലപാടിനൊപ്പം നിൽക്കും. ജോസിന്‍റെ നിലപാട് മാറ്റം സ്വാഗതാർഹമെന്നും സി.പി.ഐ എക്സിക്യുട്ടീവ് വിലയിരുത്തി.ഇടത് മുന്നണിക്കെതിരെ സംഘടിതമായ നീക്കം നടക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയാണ് ഇത് നടക്കുന്നത്. 39 വർഷം യു.ഡി.എഫിന്‍റെ ഭാഗമായ മാണി വിഭാഗം വിട്ട് പോയത് തൃപ്തികരമല്ലാത്ത കാര്യങ്ങൾ കൊണ്ടാണ്. യു.ഡി.എഫിന്‍റെ ഭാഗമായി നിന്നപ്പോഴാണ് അവരെ എതിർത്തത് . എൽ.ഡി.എഫ് ശരിയെന്ന് പറയുമ്പോൾ എന്തിന് എതിർക്കണം. ജോസ് കെ മാണിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. പാർട്ടി നിലപാട് നാളെ എൽ.ഡി.എഫിൽ അറിയിക്കും. യു.ഡി.എഫിനെ ദുർബലപ്പെടുത്താനുള്ള അവസരം ഉപയോഗിക്കണം. നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടന്നിട്ടില്ല. ഘടകകക്ഷിയാക്കണമോ എന്ന കാര്യത്തിൽ നാളെ അഭിപ്രായം അറിയിക്കും. എല്ലാ കക്ഷികളേയും വളരെക്കാലം പുറത്ത് നിർത്തിയിട്ടില്ല. ബാർ കോഴയിൽ പുതിയ ആരോപണങ്ങൾ ഉയർന്ന് വരുന്നുണ്ട്. ആര് വന്നാലും ഇടത് നയങ്ങൾക്കായിരിക്കും മേൽക്കെ എന്നും കാനം പറഞ്ഞു

You might also like

-